• HOME
  • »
  • NEWS
  • »
  • india
  • »
  • Amit Shah Exclusive Interview| 'ഗുജറാത്തിൽ റെക്കോഡ് സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തും': അമിത് ഷാ

Amit Shah Exclusive Interview| 'ഗുജറാത്തിൽ റെക്കോഡ് സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തും': അമിത് ഷാ

''ഗുജറാത്തിലെ ജനങ്ങളുടെ അനുഗ്രഹം ബിജെപിക്കുണ്ട്. ഗുജറാത്തിന്റെ വികസനകാര്യത്തിൽ ബിജെപി ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല''

  • Share this:
അഹമ്മദാബാദ്:  ഗുജറാത്തിൽ റെക്കോഡ‍് സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര നേതാവുമായ അമിത് ഷാ. ഗുജറാത്ത് നിയമസഭാ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെറ്റ് വർക്ക് 18 എംഡിയും ഗ്രൂപ്പ് എഡ‍ിറ്റർ ഇൻ ചീഫുമായ രാഹുൽ ജോഷിക്ക് അനുവദിച്ച 'ഗുജറാത്ത് അധിവേശൻ' - പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ശക്തമായ സർക്കാരുണ്ടാക്കി സുരക്ഷിതവും വികസിതവും വിദ്യാഭ്യാസപരമായി മുൻപന്തിയിലുമുള്ള സംസ്ഥാനമായി ഗുജറാത്തിനെ മാറ്റണം. വർഷങ്ങളായി ബിജെപി അതിനാണ് ശ്രമിക്കുന്നത്'' - അമിത് ഷാ പറഞ്ഞു.

''ഗുജറാത്തിലെ ജനങ്ങളുടെ അനുഗ്രഹം ബിജെപിക്കുണ്ട്. ഗുജറാത്തിന്റെ വികസനകാര്യത്തിൽ ബിജെപി ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുകയായിരുന്നു ഞങ്ങൾ''- ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

Also Read- Amit Shah Exclusive Interview| ഏകീകൃത സിവിൽ കോഡ് ബിജെപി നടപ്പാക്കുമെന്ന് അമിത് ഷാ ന്യൂസ് 18നോട്

തെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ സാധ്യതകളെ പറ്റിയുള്ള ചോദ്യത്തിന് അമിത് ഷായുടെ മറുപടി ഇങ്ങനെ- '' ഗുജറാത്തിലെ ജനങ്ങൾ മൂന്നാമതൊരു പാർട്ടിയെ ഒരിക്കലും അംഗീകരിക്കില്ല. ആർക്ക് പറയാനുള്ളതും കേൾക്കുക എന്നത് ഗുജറാത്തിലെ ജനങ്ങളുടെ സ്വഭാവമാണ്. ആ വാക്കുകൾ ആളുകളെ സ്വാധീനിച്ചാൽ, എനിക്ക് ഒന്നും പറയാനില്ല, തെരഞ്ഞെടുപ്പ് ഫലം തന്നെ സംസാരിക്കട്ടെ''.



പ്രതിപക്ഷമായ കോൺഗ്രസിനെ നിശിതമായി വിമർശിക്കാനും അമിത് ഷാ തയാറായി. കോൺഗ്രസ് അധികാരത്തിലിരിക്കെ വർഷത്തിൽ 250 ദിവസവും കർഫ്യൂ ഉണ്ടായിരുന്ന നാളുകളുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ''പക്ഷേ ഇന്ന് ഒരു 20 വയസുകാരനോട് എന്താണ് കർഫ്യൂ എന്ന് ചോദിക്കൂ. ഇതിന് മറുപടി പറയാൻ അവന് സാധിച്ചെന്ന് വരില്ല. കാരണം ബിജെപി ഭരണത്തിൻകീഴിൽ കർഫ്യൂ കണ്ടുകാണില്ല''- അമിത് ഷാ കൂട്ടിച്ചേർത്തു.

Also Read- Amit Shah Exclusive Interview| കശ്മീരിലെ ആർട്ടിക്കിൾ 370 പിൻവലിക്കൽ മുതൽ അയോധ്യയിലെ രാമക്ഷേത്രം വരെ: നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

കോവിഡ് കാലത്തെ സൗജന്യ ഭക്ഷ്യ ധാന്യവിതരണം, ഗ്യാസ് കണക്ഷൻ, വൈദ്യുതി വിതരണം എന്നിവയൊന്നും സർക്കാർ സൗജന്യങ്ങളല്ലെന്നും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള നടപടികളായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ''ഭവനം, ഗ്യാസ് കണക്ഷൻ, വൈദ്യുതി, ആയുഷ്മാൻ കാർഡ്, കോവിഡ് സമയത്തെ സൗജന്യ ഭക്ഷ്യധാന്യ വിതരണം എന്നിവയൊന്നും സൗജന്യങ്ങളായി കാണേണ്ടതില്ല. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുള്ള നടപടികളുടെ ഭാഗമായിരുന്നു ഇതെല്ലാം''- അദ്ദേഹം പറഞ്ഞു.

''കോൺഗ്രസിന് സർദാർ വല്ലഭായ് പട്ടേലിന്റെ പേര് ഉച്ഛരിക്കാൻപോലും അവകാശമില്ല. സർദാർ പട്ടേലിന്റെ കൂറ്റൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാപിച്ചു. ഒരു കോൺഗ്രസുകാരനും സർദാർ പട്ടേലിന് ആദരമർപ്പിക്കാൻ എത്തിയില്ല. മുതിർന്ന നേതാവിന് ആദരവായി ഒരു പദ്ധതിപോലും കൊണ്ടവരാൻ പാർട്ടിക്ക് കഴിഞ്ഞില്ല''- അമിത് ഷാ കുറ്റപ്പെടുത്തി.
Published by:Rajesh V
First published: