ബരബാൻകി: ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ പോകുന്നത് ആർ എസ്എസിനെ പിന്തുണയ്ക്കുന്ന സമീപനവും അവരുടെ ജാതി രാഷ്ട്രീയവുമായിരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. ബുധനാഴ്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്. ജവാൻമാരുടെ വീരമൃത്യു ബിജെപി തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും മായാവതി ആരോപിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി പൂർണമായും സുരക്ഷിതമല്ലെന്നും അവർ പറഞ്ഞു.
also read: Cyclone Fani: ഫോനി ചുഴലിക്കാറ്റ്: 74 ട്രയിനുകൾ റദ്ദു ചെയ്തുമുൻ കോൺഗ്രസ് സർക്കാരിനെ പോലെ ബിജെപി സർക്കാരും സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പുകളെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുകയാണെന്നും മായാവതി ആരോപിച്ചു. ബിജെപിയോ കോൺഗ്രസോ ആര് അധികാരത്തിൽ വന്നാലും സാഹചര്യങ്ങൾക്ക് മാറ്റം വരുന്നില്ലെന്ന് മായാവതി പറഞ്ഞു.
ഇത്തവണ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെ ഇറക്കാൻ പോകുന്നത് ആർഎസ്എസിനെ പിന്തുണയ്ക്കുന്ന സമീപനവും ജാതിരാഷ്ട്രീയവുമായിരിക്കും. ഒരു തരത്തിലുള്ള നാടകങ്ങൾക്കും പാർട്ടിയെ സഹായിക്കാന്‍ കഴിയില്ല- മായാവതി പറഞ്ഞു.
തന്റെ രാഷ്ട്രീയ എതിരാളികൾ നൽകിയിരിക്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ജനങ്ങൾ വീണു പോകരുതെന്നും മായാവതി മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് അച്ഛേദിൻ മോദിയുടെ സ്വപ്നമായിരുന്നു. എന്നാൽ നൽകിയ നാലിലൊന്ന് വാഗ്ദാനങ്ങൾ പോലും മോദി പാലിച്ചിട്ടില്ല. മുതലാളിമാരായ സുഹൃത്തുക്കളെ സംരക്ഷിക്കാനും അവരെ പണക്കാരാക്കാനും ശ്രമിച്ചതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്- മായാവതി ആരോപിച്ചു.
കോണ്‍ഗ്രസ് ബി ആർ അംബേദ്കറെ അപമാനിച്ചതായും മായാവതി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.