ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടുചെയ്ത 30 മണ്ഡലങ്ങളില്‍ 26ലും ബിജെപി വിജയിക്കുമെന്ന് അകാശവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ രംഗത്തെത്തി. ആസാമില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 47 സീറ്റുകളില്‍ 37 സീറ്റുകളും ബിെജപി സ്വന്തമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെയും ആസാമിലെയും ആദ്യഘട്ട വോട്ടെടുപ്പ് ഇന്നലെ സമാപിച്ചിരുന്നു. 'ഞങ്ങള്‍ക്ക് വോട്ടു ചെയ്തതിന് രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വലിയ തോതില്‍ വോട്ടെടുപ്പ് നടന്നത് ജനങ്ങള്‍ക്കിടയിലെ ആവേശം സൂചിപ്പിക്കുന്നതാണ്'- അമിത് ഷാ ഡല്‍ഹിയില്‍ പറഞ്ഞു.
ബൂത്ത് ലെവലില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമായി ചര്‍ച്ചയ്ക്ക് ശേഷം പശ്ചിമ ബംഗാളിലെ 30 സീറ്റുകളില്‍ 26 സീറ്റുകളില്‍ വിജയിക്കുമെന്ന് പറയാന്‍ കഴിയുമെന്ന് അമിത് ഷാ വ്യക്തമാക്കി. ആസാമില്‍ 47 സീറ്റുകളില്‍ 37 സീറ്റുകള്‍ വിജയിക്കുമെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ 79.79 ശതമാനം പോളിങ് രേഖപ്പെടുത്തി. ആസാമില്‍ 72.14 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. പശ്ചിമ ബംഗാളിലെ 30 സീറ്റുകളിലും ആസാമിലെ 47 സീറ്റുകളിലും 21,825 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്. ശനിയാഴ്ച സമധാനപരമായ വോട്ടെടുപ്പാണ് നടന്നതെന്ന് അമിത് ഷാ പറഞ്ഞു.
'ഇന്നലെ വര്‍ഷങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാളില്‍ ഒരു അക്രമസംഭവങ്ങളും നടക്കാതെ പോളിങ് പ്രക്രിയ നടന്നു. പശ്ചിമ ബംഗാളിലെ സ്ത്രീകള്‍ ബിജെപിക്ക് അമുകൂലമായി വോട്ടു ചെയ്തതിന് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. പശ്ചിമ ബംഗാളില്‍ 200ലധികം സീറ്റുകളില്‍ വിജയിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും' അദ്ദേഹം പറഞ്ഞു. മമത സര്‍ക്കാര്‍ ജനങ്ങളെ നിരാശരാക്കി. അതിനാല്‍ ഇടതില്‍ നിന്നുള്ള മാറ്റത്തിനായി ജനങ്ങള്‍ വോട്ടു ചെയ്തു. ബിജെപി ഒരു സോനാര്‍ ബംഗ്ലാ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇത് നടപ്പിലാക്കുകയും ബംഗാള്‍ വികസനം സാധ്യമാവുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.