ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ബാർഡോവാലി നിയമസഭാ മണ്ഡലത്തിൽ നിന്ന് ആറായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സംസ്ഥാനത്ത് ഉപതെരെഞ്ഞടുപ്പ് നടന്ന നാലിൽ മൂന്ന് സീറ്റുകളും ബിജെപി നേടി.
സുർമയിൽ ബിജെപി സ്ഥാനാർത്ഥി സ്വപ്ന ദാസും ജുബ്രജ്നഗറിൽ ബിജെപിയുടെ മലിന ദേബ്നാഥുമാണ് വിജയിച്ചത്. ബിജെപിയിൽ നിന്ന് രാജിവെച്ചു കോൺഗ്രസിൽ ചേർന്ന മുൻ ആരോഗ്യമന്ത്രി സുദീപ് ദേബ് ബർമൻ അഗർത്തല സീറ്റ് നിലനിർത്തി.
ത്രിപുരയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വ്യാഴാഴ്ചയാണ് നടന്നത്. 78.58 ശതമാനത്തിലധികം പേരാണ് വോട്ട് ചെയ്തത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.