ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം

News18 Malayalam
Updated: December 23, 2018, 7:27 PM IST
ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം
bjp
  • Share this:
അഹമ്മദാബാദ്: ഗുജറാത്തിലെ ജസ്ദാണ്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന കുംവാര്‍ജി ബവാലിയ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നായിരുന്നു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ നടന്നത്. ബിജെപി ടിക്കറ്റില്‍ മത്സരിച്ച ബവാലി ജയം ആവര്‍ത്തിക്കുകയും ചെയ്തു. 19,979 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ജയം.

ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കുംവര്‍ജി ബാവലിയക്ക് ജലവിഭവ വകുപ്പു മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു. ബവാലിയും വിജയിച്ചതോടെ 181 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗബലം നൂറായി. ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കോലി സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് ജസ്ദാണ്‍. കോലി സമുദായ നേതാവു കൂടിയാണ് മുന്‍ അധ്യാപകന്‍ കൂടിയായ ബാവലിയ.

Also Read:  'വീണ്ടും താമര വീണു'; ജാര്‍ഖണ്ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം

നേരത്തെ കോണ്‍ഗ്രസ് പ്രതിനിധിയായി ജസ്ദാണ്‍ മണ്ഡലത്തില്‍ നിന്ന് ജസ്ദാണില്‍നിന്ന് അഞ്ചുവട്ടം ബവാലിയ നിയമസഭയിലെത്തിയിട്ടുണ്ട്. ജനങ്ങള്‍ ഗുജറാത്തിലെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ജയമാണ് ജസ്ദാനിലേതെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പ്രതികരിച്ചു. ജസ്ദാണിലെ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.

Dont Miss:  സേനാ ബാരക്കിൽ ജന്മദിനം ആഘോഷിച്ച് മിസോറാം ഗവർണർ

ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലെ കോലേബിറ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജയിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നമന്‍ ബിക്സല്‍ കോന്‍ഗരി ബി.ജെ.പിയുടെ ബസന്ത് സോറെങിനെ 9658 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കോന്‍ഗരിയ്ക്ക് 40,343 വോട്ടും സോറങ്ങിന് 30,685 വോട്ടുകളുമാണ് ലഭിച്ചത്.

First published: December 23, 2018, 7:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading