ജിന്ധ് ബിജെപി പിടിച്ചെടുത്തു; കോൺഗ്രസ് വക്താവ് മൂന്നാമത്

കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയാണ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്

news18
Updated: January 31, 2019, 5:03 PM IST
ജിന്ധ് ബിജെപി പിടിച്ചെടുത്തു; കോൺഗ്രസ് വക്താവ് മൂന്നാമത്
കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയാണ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്
  • News18
  • Last Updated: January 31, 2019, 5:03 PM IST
  • Share this:
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലാകുമെന്ന് കരുതുന്ന ഹരിയാനയിലെ ജിന്ധ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. 50566 വോട്ടുകൾ നേടി ബിജെപി സ്ഥാനാർത്ഥി കൃഷ്‌ണൻ മിദ്ധവിജയിച്ചപ്പോൾ സുർജേവാല മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് കോൺഗ്രസിന് വലിയ തിരിച്ചടിയായി.

ശക്തമായ ത്രികോണ മത്സരം നടന്ന ഇവിടെ ജെ.ജെ.പി സ്ഥാനാർത്ഥി ദിഗ് വിജയ് സിംഗ് ചൊട്ടാല 37631 വോട്ടുകൾ നേടി. എന്നാൽ സുർജേവാലയ്‌ക്ക് 22740 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ. ബിജെപി സ്ഥാനാർത്ഥിയുടെ പിതാവും ഐഎൻഎൽഡി നേതാവുമായിരുന്ന ഹരിചന്ദ് മിദ്ധയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതേസമയം, രാജസ്ഥാനിലെ രാംഗഡിൽ കോൺഗ്രസിനെതിരെ ബി.ജെ.പി സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു.

First published: January 31, 2019, 5:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading