കര്‍ണാടയിലെ ഹിജാബ് വിവാദത്തിനിടെ (Hijab Row) തമിഴ്നാട്ടില്‍ (Tamil Nadu) തദ്ദേശ തിരഞ്ഞെടുപ്പിനിടെ ഹിജാബ് ധരിച്ച് എത്തിയ സ്ത്രീയെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ തടഞ്ഞ് വെച്ച് ബിജെപി (BJP) പോളിങ് ഏജന്റ്.
ഗിരിരഞ്ജന്‍ എന്ന ബിജെപിയുടെ ഏജന്റ് മുഖം വ്യക്തമല്ലെന്ന് പറഞ്ഞാണ് സ്ത്രീയെ തടഞ്ഞത്. ഹിജാബ് മാറ്റി വോട്ട് ചെയ്യാന്‍ ഇയാൾ സ്ത്രീയോട് ആവശ്യപ്പെട്ടു.
മേലൂരിലുള്ള അല്‍ അമീന് ഹൈസ്കൂളിലെ പോളിങ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്ത്രീയെ തിരച്ചറിയാന്‍ സാധിക്കുന്നതായി പോളിങ് ഉദ്യോഗസ്ഥര്‍ പറയുന്ന് കോള്‍ക്കാതെ ഇയാൾ സ്ത്രീയെ തടയുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
ഡിഎംകെ, എഡിഎംകെ ബൂത്ത് ഏജന്റുമാര്‍ ഇടപെട്ട് ഇയാളെ മാറ്റിയാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്.
#TamilNadu Urban Local Body Poll |A BJP booth committee member objected to a woman voter who arrived at a polling booth in Madurai while wearing a hijab;he asked her to take it off. DMK, AIADMK members objected to him following which Police intervened. He was asked to leave booth pic.twitter.com/UEDAG5J0eH
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീയെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ തടഞ്ഞതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഉയരുന്നത്.
Hijab Row | ഹിജാബ് പ്രതിഷേധം; 10 പെൺകുട്ടികൾക്കെതിരെ കർണാടക പോലീസിന്റെ FIR
ഹിജാബ് പ്രതിഷേധവുമായി ബന്ധപ്പെട്ട് 10 പെൺകുട്ടികൾക്കെതിരെ കർണാടക പോലീസ് എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്തു. തുംകൂരിലെ ഗേൾസ് എംപ്രസ് ഗവൺമെന്റ് പിയു കോളേജിന് പുറത്ത് പ്രതിഷേധിച്ചവർക്കെതിരെയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. സിആർപിസി സെക്ഷൻ 144 പ്രകാരം പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ ലംഘിച്ചതിനാണ് കേസ്.
ഹിജാബ് വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിക്കും വരെ മതപരമായ വസ്ത്രങ്ങൾ ധരിച്ച് വിദ്യാലയങ്ങളിൽ എത്തരുത് എന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതിഷേധ സാധ്യതകൾ മുൻ നിർത്തിയാണ് കോളേജ് പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. എന്നാൽ ഇത് മറികടന്ന് പെൺകുട്ടികൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.