• HOME
  • »
  • NEWS
  • »
  • india
  • »
  • ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തർക്കം; ബംഗാളിൽ ബിജെപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു

ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തർക്കം; ബംഗാളിൽ ബിജെപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു

സ്വാതന്ത്ര്യദിനത്തിൽ പോലും ഭരണപാർട്ടി അംഗങ്ങൾ കൊലപാതക പരമ്പര തുടരുകയാണ്.. മമതാമുക്ത ബംഗാൾ യാഥാർഥ്യമാകുമെന്ന് നമുക്ക് ഇന്ന് പ്രതിജ്ഞയെടുക്കാം' എന്നായിരുന്നു ബിജെപി പശ്ചിമ ബംഗാൾ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

  • Share this:
    കൊൽക്കത്ത: സ്വാതന്ത്ര്യദിനത്തിൽ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ ഉടലെടുത്ത തര്‍ക്കത്തിനിടെ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ഖൻകുൽ പ്രദേശത്തുണ്ടായ സംഘർഷത്തിൽ ബിജെപി അംഗമായ സുദർശൻ പ്രമാണിക് (40) ആണ് കൊല്ലപ്പെട്ടത്. ഇയാളെ തൃണമൂൽ പ്രവർത്തകർ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പാർട്ടി ആരോപിക്കുന്നത്.

    കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. സ്വതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഒരേ സ്ഥലത്തു തന്നെ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ബിജെപി-തൃണമൂല്‍ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ പ്രശ്നങ്ങളാണ് സംഘർഷത്തിലും പിന്നീട് ഒരാളുടെ മരണത്തിലും കലാശിച്ചതെന്നാണ് റിപ്പോർട്ട്.

    ഏറ്റുമുട്ടലിൽ ഉൾപ്പെട്ട ആളുകളുടെ രാഷ്ട്രീയബന്ധം സംബന്ധിച്ച് പൊലീസുകാര്‍ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും ഖാൻകുൽ മേഖലയിൽ പതാക ഉയർത്താൻ ബിജെപി പ്രവർത്തകർ ഒത്തുചേർന്നിരുന്നു എന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ചുള്ള വാർത്തകൾ. ഇതിനിടെ ഇവിടെയെത്തിയ മറ്റൊരു സംഘം പതാക ഉയർത്തുന്നതിൽ നിന്ന് ഇവരെ തടഞ്ഞ്.അതേ സ്ഥലത്ത് പതാക ഉയർത്താൻ ശ്രമിച്ചു. ഇത് കല്ലേറിലേക്കും സംഘർഷത്തിലേക്കും പോവുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
    You may also like:അമ്മയുടെ സഹോദരൻ പീഡിപ്പിച്ചു ഗർഭിണിയായ യുവതിയെ ഭർത്താവും ഉപേക്ഷിച്ചു [NEWS]Bengaluru violence| ബംഗളൂരു സംഘർഷത്തിന് അറസ്റ്റിലായ യുവാവ് ആശുപത്രിയില്‍ മരിച്ചു; കോവിഡ് പരിശോധന പോസിറ്റീവ് [NEWS] 40 വർഷത്തിനിടെ വായിക്കാൻ നൽകിയത് ഒരേയൊരു തിരക്കഥ; വായിക്കാൻ തയാറാകാതെ മോഹൻലാൽ, സിനിമ സൂപ്പർഹിറ്റ് [NEWS]
    സംഭവത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനങ്ങളുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. 'സുദർശൻ ഞങ്ങളുടെ ഒരു സജീവ പ്രവർത്തകനായിരുന്നു.. സ്വാതന്ത്ര്യദിനത്തിൽ പതാക ഉയര്‍ത്താനുള്ള തയ്യാറെടുപ്പിനിടെ തൃണമൂൽ ഗുണ്ടകൾ അയാളെ ആക്രമിച്ചു കൊലപ്പെടുത്തി.. തൃണമൂൽ കോൺഗ്രസിന്‍റെ ജംഗിൾ രാജിൽ നിന്ന് ബംഗാളിനെ രക്ഷിക്കാൻ ഇനിയും എത്ര ബിജെപി പ്രവർത്തകർക്ക് അവരുടെ ജീവൻ തൃജിക്കേണ്ടി വരും എന്നറിയില്ല' എന്നായിരുന്നു അരംബാഗ് ബിജെപി ഇൻ ചാർജ് ബീമാൻ ഘോഷ് പ്രതികരിച്ചത്.

    'സ്വാതന്ത്ര്യദിനത്തിൽ പോലും ഭരണപാർട്ടി അംഗങ്ങൾ കൊലപാതക പരമ്പര തുടരുകയാണ്.. മമതാമുക്ത ബംഗാൾ യാഥാർഥ്യമാകുമെന്ന് നമുക്ക് ഇന്ന് പ്രതിജ്ഞയെടുക്കാം' എന്നായിരുന്നു ബിജെപി പശ്ചിമ ബംഗാൾ ട്വിറ്ററിലൂടെ പ്രതികരിച്ചത്. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ബിജെപി പ്രവർത്തകന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ ഖൻകുൽ മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.. അതിക്രമ സംഭവങ്ങൾ ഒഴിവാക്കാൻ വൻ പൊലീസ് സേനയെ തന്നെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
    Published by:Asha Sulfiker
    First published: