ബിജെപി പ്രവർത്തക ക്രൂരമായി കൊല്ലപ്പെട്ടു; പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് ആരോപണം

ബിജെപി- തൃണമൂൽ സംഘർഷം തുടരുന്നു

News18 Malayalam | news18-malayalam
Updated: October 22, 2019, 8:15 AM IST
ബിജെപി പ്രവർത്തക ക്രൂരമായി കൊല്ലപ്പെട്ടു; പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് ആരോപണം
News18
  • Share this:
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി പ്രവർത്തക വെടിയേറ്റ് മരിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. ബിർഭും സ്വദേശിനി ശങ്കരി ബാഗ്ദി (47) ആണ് കൊല്ലപ്പെട്ടത്.

തൃണമൂൽ കോൺഗ്രസ് അനുഭാവിയായ അയൽവാസി ആദിത്യ ബാഗ്ദിയുമായി, കൊല്ലപ്പെട്ട ശങ്കരിയുടെ മകൻ ഉദയ് സംഘട്ടനത്തിൽ ഏർപ്പെട്ടിരുന്നു. ഇതേ തുടർന്ന് തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർ ആയുധങ്ങളും ബോംബുകളുമായി സംഘടിച്ചു. തുടർന്നുണ്ടായ സംഘർഷത്തിനിടെ തൃണമൂൽ പ്രവർത്തകർ വെടിയുതിർത്തു. ഇതാണ് ശങ്കരി ബാഗ്ദിയുടെ മരണത്തിന് കാരണമായത്.

Also Read- കൊച്ചിയിൽ മാതാപിതാക്കളെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി; മകൻ പിടിയിൽ

സംഘർഷത്തിൽ ആറു ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. 'ബിജെപി പ്രവർത്തകയെ തൃണമൂൽ കോണ്‍ഗ്രസ് ഗുണ്ടകൾ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. ഒരു വനിത മുഖ്യമന്ത്രിയായിട്ടുള്ള സംസ്ഥാനത്ത് ഒരു വനിത രാഷ്ട്രീയ സംഘട്ടനത്തിൽ കൊല്ലപ്പെടുകയെന്നത് ദുഃഖകരമായ വിരോധാഭാസമാണ്'- ബിജെപി പ്രസ്താവനയിൽ പറഞ്ഞു.

First published: October 22, 2019, 8:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading