നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • JK PDP | പിഡിപിയുടെ ജമ്മുവിലെ ഓഫീസിനു മുകളിൽ ബിജെപി പ്രവർത്തകർ ദേശീയപതാക ഉയർത്തി

    JK PDP | പിഡിപിയുടെ ജമ്മുവിലെ ഓഫീസിനു മുകളിൽ ബിജെപി പ്രവർത്തകർ ദേശീയപതാക ഉയർത്തി

    മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയ്ക്ക് എതിരെ കഴിഞ്ഞദിവസം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്ത് എത്തിയിരുന്നു.

    News18

    News18

    • News18
    • Last Updated :
    • Share this:
      ശ്രീനഗർ: ജമ്മു കശ്മീരിലെ പി ഡി പി ഓഫീസിന് മുകളിൽ ബി ജെ പി പ്രവർത്തകർ ദേശീയപതാക ഉയർത്തി. കഴിഞ്ഞദിവസം പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹ്ബൂബ മുഫ്തി ഇന്ത്യൻ ദേശീയ പതാക ഉയർത്താൻ വിസമ്മതിച്ചിരുന്നു. ഇത് വൻ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് ജമ്മുവിലെ പി ഡി പി ഓഫീസിന്റെ മുകളിൽ ബി ജെ പി പ്രവർത്തകർ ഇന്ത്യൻ ദേശീയപതാക ഉയർത്തിയത്.

      ജമ്മുവിലെ ഗാന്ധിനഗറിൽ ശനിയാഴ്ച ആയിരുന്നു സംഭവം. ഇവിടുത്തെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഓഫീസിൽ എത്തിയ ഒരു കൂട്ടം ആളുകൾ ഓഫീസിന് മുകളിൽ ദേശീയപതാക ഉയർത്തുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന മൂന്നുപേർ തങ്ങൾ ബി ജെ പി പ്രവർത്തകരാണെന്ന് അവകാശപ്പെട്ടു.

      You may also like:100 കോടി രൂപയ്ക്ക് മോഹിച്ച വീട് സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷൻ [NEWS]വിജയദശമി ദിനത്തിൽ കൊച്ചുമകൾക്ക് ആദ്യാക്ഷരം കുറിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ
      [NEWS]
      വിജയദശമിനാളിൽ പേരക്കുട്ടിക്ക് ആദ്യാക്ഷരം കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ [NEWS]

      പാർട്ടി നേതാവ് മെഹ്ബൂബ മുഫ്തി വിവാദ പരാമർശം നടത്തിയതിനു പിന്നാലെയാണ് പിറ്റേദിവസം ഒരു സംഘം ആളുകൾ പി ഡി പി ഓഫീസിൽ എത്തി ദേശയപതാക ഉയർത്തിയത്. കശ്മീരിന്റെ പഴയ പതാക തിരികെ കൊണ്ടു വരുന്നതു വരെ ഇന്ത്യയുടെ ദേശീയപതാക ഉയർത്തില്ലെന്നായിരുന്നു മെഹ്ബൂബയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് പി ഡി പി ഓഫീസിനു മുകളിൽ ഒരു സംഘം ആളുകൾ ദേശീയപതാക ഉയർത്തിയിരിക്കുന്നത്.

      #WATCH: Bharatiya Janata Party (BJP) workers hoist the national flag at Peoples Democratic Party (PDP) office in Jammu. #JammuAndKashmir pic.twitter.com/wCCYpzCDhA



      അതേസമയം, പതാക ഉയർത്തിയവരുമായി രണ്ട് പി ഡി പി നേതാക്കൾ തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് പൊലീസ് എത്തിയാണ് പതാക ഉയർത്താൻ എത്തിയ സംഘത്തെ പിരിച്ചുവിട്ടത്. പി ഡി പി ഓഫീസിനു മുകളിൽ ഉയർത്തിയ ത്രിവർണ പതാക പൊലീസ് എത്തി അഴിച്ചു മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. വെള്ളിയാഴ്ച ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മെഹ്ബൂബ മുഫ്തി വിവാദ പ്രസ്താവന നടത്തിയത്.



      മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയ്ക്ക് എതിരെ കഴിഞ്ഞദിവസം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്ത് എത്തിയിരുന്നു. മെഹ്ബൂബ മുഫ്തി ദേശീയപതാകയെ അനാദരിച്ചെന്നും ഭരണഘടനയുടെ അനുച്ഛേദം 370 പുനസ്ഥാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.



      ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാൻ പി ഡി പിയും നാഷണൽ കോൺഫറൻസും സി പി എമ്മും സി പി ഐയും ഉൾപ്പെടെയുള്ള ഏഴു പാർട്ടികൾ ജനകീയമുന്നണി രൂപവത്കരിച്ചിരുന്നു. ഇതിനൊപ്പം ആയിരുന്നു കശ്മീരിന്റെ പഴയ പതാക തിരികെ കൊണ്ടു വരുന്നതു വരെ ദേശീയ പതാക ഉയർത്തില്ലെന്ന മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയും വന്നത്. ഇതിനെതിരെ ആയിരുന്നു രവിശങ്കർ പ്രസാദിന്റെ പ്രതികരണം.
      Published by:Joys Joy
      First published:
      )}