ബിജെപി പ്രവർത്തകർ വൈറസ് ബാധിതർ; മടങ്ങി വന്ന അംഗങ്ങളെ 'സാനിറ്റൈസ്' ചെയ്ത് സ്വീകരിച്ച് തൃണമൂൽ കോൺഗ്രസ്
ബിജെപി പ്രവർത്തകർ വൈറസ് ബാധിതർ; മടങ്ങി വന്ന അംഗങ്ങളെ 'സാനിറ്റൈസ്' ചെയ്ത് സ്വീകരിച്ച് തൃണമൂൽ കോൺഗ്രസ്
രണ്ട് ദിവസം മുമ്പ്, ഹൂഗ്ലി ജില്ലയിൽ, നടന്ന ചടങ്ങിൽ ഇരുന്നൂറോളം ബിജെപി പ്രവർത്തകർ തൃണമൂലിൽ മടങ്ങി വന്നിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് കൂട് മാറിയ ഇവർ കാവി പാർട്ടിയിലേക്ക് മാറിയതിന്റെ 'പാപപരിഹാരത്തിനായി' തല മൊട്ടയടിച്ച് കൊണ്ടാണ് തൃണമൂലിലേക്ക് മടങ്ങിയെത്തിയത്.
കൊൽക്കത്ത: പാർട്ടിയിലേക്കെത്തിയ ബിജെപി പ്രവർത്തകരെ സാനിറ്റൈസ് ചെയ്ത് സ്വീകരിച്ച് തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ ദിവസം ബിർഭം ജില്ലയിൽ നടന്ന ചടങ്ങിൽ ഏകദേശം നൂറ്റിയമ്പതോളം ബിജെപി പ്രവർത്തകരാണ് തൃണമൂലിൽ ചേർന്നത്. ഇവരെ സാനിറ്റൈസർ സ്പ്രേ ചെയ്തു കൊണ്ടാണ് പാര്‍ട്ടി അംഗങ്ങൾ സ്വാഗതം ചെയ്തത്.
ഇലംബസാർ മേഖലയിൽ ഒരു പ്രത്യേക വേദി സജ്ജീകരിച്ച് അവിടെ വച്ചാണ് ബിജെപി അംഗങ്ങളുടെ 'സാനിറ്റൈസിംഗ്' നടന്നത്. ഇതിനു ശേഷം പ്രാദേശിക നേതാക്കൾ തൃണമൂല്‍ പതാക ഇവർക്ക് കൈമാറി എന്നാണ് ബ്ലോക്ക് ലെവൽ അംഗം ദുലാൽ റോയി അറിയിച്ചത്.'ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവർ വൈറസ് ബാധിതരാണ്. അവരെ തിരികെയെടുക്കുന്നതിന് മുമ്പ് വൈറസിൽ നിന്നും മുക്തി നേടാനായി സാനിറ്റൈസ് ചെയ്തു എന്ന് ഉറപ്പാക്കേണ്ടതുണ്ട്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയംപാർട്ടി അംഗങ്ങളെ 'ഭീഷണിപ്പെടുത്തി' തൃണമൂലിൽ ചേർത്തു എന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് ധുര്‍ബ സാഹ അറിയിച്ചത്. 'ആരും സ്വന്തം ഇഷ്ടപ്രകാരം അല്ല ബിജെപിയിൽ നിന്നും ടിഎംസിയിലേക്ക് ചുവടു മാറിയത്' എന്നായിരുന്നു വാദം.
വോട്ടെടുപ്പിന് ശേഷമുള്ള അക്രമ ആരോപണങ്ങൾ ഒഴിവാക്കുന്നതിനായി പ്രാദേശിക ടിഎംസി നേതാക്കൾ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുകയാണെന്നും ബിജെപി പ്രവർത്തകരെ അവരുടെ പാർട്ടിയിൽ ചേരാൻ നിർബന്ധിക്കുകയാണെന്നും സാഹ പറയുന്നു.. ടിഎംസിയുടെ പീഡനങ്ങളെ ചെറുത്തുകൊണ്ട് ആയിരക്കണക്കിന് പ്രവർത്തകർ ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ട്' എന്നും ബിജെപി നേതാവ് വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പ്, ഹൂഗ്ലി ജില്ലയിൽ, നടന്ന ചടങ്ങിൽ ഇരുന്നൂറോളം ബിജെപി പ്രവർത്തകർ തൃണമൂലിൽ മടങ്ങി വന്നിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് കൂട് മാറിയ ഇവർ കാവി പാർട്ടിയിലേക്ക് മാറിയതിന്റെ 'പാപപരിഹാരത്തിനായി' തല മൊട്ടയടിച്ച് കൊണ്ടാണ് തൃണമൂലിലേക്ക് മടങ്ങിയെത്തിയത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.