നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • സിഎഎയ്ക്കെതിരെ സംസാരിച്ച കവിയെ പൊലീസിലേൽപ്പിച്ച ഊബർ ഡ്രൈവർക്ക് ബിജെപിയുടെ ആദരം; 'അലർട്ട് സിറ്റിസൺ' പുരസ്കാരം നൽകി

    സിഎഎയ്ക്കെതിരെ സംസാരിച്ച കവിയെ പൊലീസിലേൽപ്പിച്ച ഊബർ ഡ്രൈവർക്ക് ബിജെപിയുടെ ആദരം; 'അലർട്ട് സിറ്റിസൺ' പുരസ്കാരം നൽകി

    'അലർട്ട് സിറ്റിസൺ 'പുരസ്കാരം നൽകിയാണ് ആദരിച്ചത്.

    • Share this:
      മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫോൺ സംസാരിച്ചു കൊണ്ടിരുന്ന കവിയായ യാത്രക്കാരനെ പൊലീസ് സ്റ്റേഷനിലെത്തിച്ച ടാക്സി ഡ്രൈവർക്ക് ബിജെപിയുടെ ആദരം. 'അലർട്ട് സിറ്റിസൺ 'പുരസ്കാരം നൽകിയാണ് മുംബൈ ബിജെപി നേതാവ് മംഗൽ പ്രഭാത് ലോധ ടാക്സി ഡ്രൈവറായ രോഹിത് ഗൗറിനെ ആദരിച്ചത്.

      also read:'പാക് ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടത്തെ മുസ്ലീംകളെ വേദനിപ്പിച്ചുകൊണ്ടല്ല'; പൗരത്വ നിയമത്തിൽ കേന്ദ്രത്തിനെതിരെ രാഹുല്‍ ഈശ്വര്‍

      ബുധനാഴ്ചയായിരുന്നു ജയ്പുരില്‍നിന്നുള്ള ബപ്പാദിത്യ സര്‍ക്കാര്‍ എന്ന കവിയെ ഊബര്‍ ഡ്രൈവര്‍ പൊലീസിലേല്‍പ്പിച്ചത്. ജുഹുവില്‍നിന്ന് കുര്‍ളയിലേക്ക് രാത്രി 10.30-ന് പോവുകയായിരുന്നു ബപ്പാദിത്യ. ഇതിനിടയിലാണ് നാട്ടില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് ജയ്പൂരിലുള്ള മറ്റൊരു സുഹൃത്തുമായി അദ്ദേഹം ഫോണിൽ സംസാരിച്ചത്. ഇതുകേട്ട രോഹിത് ടാക്സി സാന്റ ക്രൂസ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സർക്കാരിനെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചു.

      പൗരത്വ നിയമത്തിനെതിരെ ബപ്പാദിത്യ സർക്കാർ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഡ്രൈവർ പൊലീസുകാരെയും കൂട്ടി വന്നത്. ഒരു പരിപാടിയിൽ പങ്കെടുക്കാനായി ഫെബ്രുവരി മൂന്നിനാണ് ബപ്പാദിത്യ മുംബൈയിലെത്തിയത്. ഇവിടെ നടന്ന പരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിലും ഇയാൾ പങ്കെടുത്തിരുന്നു.
      Published by:Gowthamy GG
      First published:
      )}