• HOME
  • »
  • NEWS
  • »
  • india
  • »
  • ബിജെപിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

ബിജെപിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോശം മീം പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നിരവധി പേർ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്യുകയായിരുന്നു.

news18

news18

  • Share this:
    ന്യൂഡൽഹി: ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത നിലയിൽ. ചെവ്വാഴ്ച രാവിലെയോടെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോശം മീം പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്.

    ജർമൻ ചാൻസലർ ആഞ്ജല മെർക്കലിന് ഷേക്ക് ഹാൻഡ് നൽകാനായി കൈനീട്ടി നിൽക്കുന്ന മോദിയുടെ ചിത്രത്തിനൊപ്പം മോശം ക്യാപ്ഷനുകളുമായിട്ടാണ് മീം പ്രത്യക്ഷപ്പെട്ടത്. ഇത് കൂടാതെ ബൊഹീമിയൻ റാപ്സഡി എന്ന മ്യൂസിക് വീഡിയോയുടെ യൂട്യൂബ് ലിങ്കും സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നിലവിൽ വെബ്സൈറ്റിൽ എറർ എന്നാണ് കാണിക്കുന്നത്.

    Also Read: 'ഡിസ്‌ലെക്‌സിയ' പരാമർശം; പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം

    അതേസമയം വെബ്സൈറ്റ് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഒരു ഹാക്കർ സംഘവും ഏറ്റെടുത്തിട്ടില്ല. ഹാക്ക് ചെയ്തതിനെപ്പറ്റി ബിജെപിയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

    ബിജെപിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനെ പരിഹസിച്ച് കോൺഗ്രസ് സോഷ്യൽ മീഡിയ ഹെഡ് ദിവ്യ സ്പന്ദന രംഗത്തെത്തി. ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ് കാണാനില്ലെന്നായിരുന്നു ദിവ്യയുടെ പരിഹാസം.


    40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ 90 ഇന്ത്യൻ വെബ്സൈറ്റുകളെ പാകിസ്ഥാനിൽ നിന്നുള്ള ഹാക്കർമാർ ലക്ഷ്യംവെച്ചിരിക്കുന്നതായി ഞായറാഴ്ച റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

    First published: