നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത്: സത്യപ്രതിജ്ഞ നടന്നത് പുലർച്ചെ 2 മണിക്ക്

    ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത്: സത്യപ്രതിജ്ഞ നടന്നത് പുലർച്ചെ 2 മണിക്ക്

    പുലർച്ചെ രണ്ട് മണിയോടെ നടന്ന സത്യപ്രതിജ്ഞ ചടങ്ങുകളിൽ മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

    • Share this:
      പനാജി : അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് അധികാരമേറ്റു. പുലർച്ചെ രണ്ട് മണിയോടെ നടന്ന സത്യപ്രതിജ്ഞ ചടങ്ങുകളിൽ മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായിരുന്നു മനോഹർ പരീഖറിന്റെ നിര്യാണത്തെ തുടർന്ന് ഗോവയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരുന്നു. 40 സീറ്റുള്ള ഗോവയിൽ 14 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ അനുമതി തേടി ഗവർണറെ സമീപിക്കുകയും ചെയ്തു. ഇതോടെയാണ് അധികാരം നിലനിർത്താൻ ബിജെപി തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചത്.

      Also Read-പ്രമോദ് സാവന്തിനെ പരീക്കറുടെ പിന്‍ഗാമിയാക്കാന്‍ ബിജെപി; സര്‍ക്കാരുണ്ടാക്കുമെന്ന് കോണ്‍ഗ്രസും

      സഖ്യകക്ഷികളായ മഹാരാഷ്ട്രാവാദി ഗോമന്തക് പാർട്ടി,ഗോവ ഫോർവേർഡ് പാർട്ടി എന്നിവരും സഖ്യം സംബന്ധിച്ച് പുനർവിചാരം നടത്താൻ തുടങ്ങിയതോടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ ബിജെപി അതിവേഗ നീക്കങ്ങൾ തുടങ്ങി.

      കഴിഞ്ഞ ദിവസം ഉച്ചയോടെ തന്നെ പരീക്കറുടെ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അർദ്ധരാത്രി 12 മണിയോടെയാണ് ബിജെപി നേതാക്കൾ ഭൂരിപക്ഷം ഉന്നയിച്ച് ഗവർണറുടെ വസതിയിലെത്തിയത്. തുടർന്ന് 2 മണിയോടെ നടന്ന സത്യപ്രതിജ്ഞ ചടങ്ങുകളിൽ 45 കാരനായ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റു.ഗോവ നിയമസഭാ സ്പീക്കറായിരുന്നു സാവന്ത്.  സഖ്യ കക്ഷികളായ മഹാരാഷ്ട്ര വാദി ഗോമാതക് പാർട്ടിയിൽ നിന്നും ഗോവ ഫോർവേർഡ് പാർട്ടിക്കിൽ നിന്നും ഓരോ ഉപമുഖ്യമന്ത്രിമാരടക്കം 11 മന്ത്രമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.

      First published:
      )}