ന്യൂഡല്‍ഹി പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂണുകള്‍ പറത്തിവിട്ടു പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലാണ് സംഭവം. പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ആന്ധ്രാപ്രദേശിലെ വിയജവാഡയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്ന സമയത്താണ് കറുത്ത ബലൂണുകള്‍ പറത്തിവിട്ടത്.
സംഭവത്തില്‍ സുരക്ഷാ വീഴ്ച ഇല്ലെന്നാണ് പോലീസ് പറയുന്നത്. വിമാനത്താവളത്തില്‍ നിന്ന് 4 കിലോമീറ്റര്‍ ദൂരത്ത് നിന്നായിരുന്നു സംഭവമെന്ന് പോലീസ് പറയുന്നു. ബലൂണുകള്‍ പറന്നുയരുന്നതിന്റെയും ഹെലികോപ്റ്ററിന്റടുത്തേക്ക് ബലൂണുകള്‍ നീങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് വിമാനത്താവളത്തിന് സമീപത്തായി ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു.പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് കറുത്ത ബലൂണുകള്‍ കാണിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീരുമാനിച്ചതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ചിലര്‍ പിടിയിലാകാനുണ്ടെന്ന് ഡിഎസ്പി വിജയ്പാല്‍ പറഞ്ഞു.
Mamata Banerjee | ആരുമറിഞ്ഞില്ല; ബംഗാൾ മുഖ്യമന്ത്രിയുടെ വീട്ടിൽ അജ്ഞാതൻ നുഴഞ്ഞു കയറി ഒരു രാത്രി താമസിച്ചുപശ്ചിമ ബംഗാൾ (West Bengal) മുഖ്യമന്ത്രി മമതാ ബാനർജിയുടെ (Mamata Banerjee) സ്വകാര്യ വസതിയിൽ അതിക്രമിച്ചു കയറി അജ്ഞാതൻ. ഞായറാഴ്ചയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ചാണ് ഇയാൾ മുഖ്യമന്ത്രിയുടെ വസതിക്കുള്ളിൽ കടന്നത്. ആരുമറിയാതെ ഇയാൾ വീട്ടിൽ ഒരുരാത്രി ചെലവഴിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വസതിക്കു കാവൽ നിൽക്കുന്ന നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടാതെ ഇയാൾ എങ്ങനെ അകത്തു കടന്നു എന്നത് വ്യക്തമല്ല.
വീടിന്റെ മതിൽ ചാടിക്കടന്ന് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഇയാൾ അകത്ത് കടന്നതെന്ന് പോലീസ് പറഞ്ഞു. വീടിനുള്ളിലെ ഒരുമൂലയിൽ ഇരുന്നാണ് രാത്രി ചെലവഴിച്ചത്. പിറ്റേന്നു രാവിലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കണ്ടത്. ഇവർ ഉടൻ തന്നെ കാളിഘട്ട് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. രാത്രി ഒരു മണിയോടെയാണ് ഇയാൾ മുഖ്യമന്ത്രിയുടെ വസതിക്കുള്ളിൽ എത്തിയതെന്നും പോലീസ് പറഞ്ഞു.
എന്തിനാണ് ഇയാൾ വീട്ടിൽ കയറിയതെന്ന് വ്യക്തമല്ലെന്നും മാനസിക വെല്ലുവിളി നേരിടുന്ന ആളാകാമെന്നും പോലീസ് കൂട്ടിച്ചേർത്തു. എന്തിനാണ് മുഖ്യമന്ത്രിയുടെ വസതിക്കുള്ളിൽ കയറിയത്, ആരുടെയെങ്കിലും നിർദേശ പ്രകാരമാണോ ഇത് ചെയ്തത് തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.