• HOME
  • »
  • NEWS
  • »
  • india
  • »
  • Bipin Rawat Chopper Crash|അപകടത്തിൽ പെട്ട ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

Bipin Rawat Chopper Crash|അപകടത്തിൽ പെട്ട ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

പരിശോധനയ്ക്ക് ശേഷമേ അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ.

Image: ANI

Image: ANI

  • Share this:
കൂനൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് (CDS Bipin Rawath)സഞ്ചരിച്ച വ്യോമസേന ഹെലിക്കോപ്റ്ററിന്റെ (IAF chopper) ബ്ലാക്ക് ബോക്സ് (Black box of IAF chopper ) പുറത്തെടുത്തു. അപകടം നടന്ന സ്ഥലത്ത് നിന്ന് അൽപം മാറിയാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. പരിശോധനയ്ക്ക് ശേഷമേ അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ.

അപകട സ്ഥലത്തു നിന്ന് മുന്നൂറ് മീറ്റർ പരിധിയിലായിരുന്നു ആദ്യം തിരച്ചിൽ നടത്തിയത്. ഇത് ഒരു കിലോമീറ്റർ ചുറ്റളവിലേക്ക് വിപുലീകരിച്ചതോടെയാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സിൽ നിന്നും രാജ്യത്തെ ഞെട്ടിച്ച അപകടത്തെ കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.


ബിപിൻ റാവത്തിനുംഭാര്യക്കും മരിച്ച മറ്റ് സൈനികർക്കും രാജ്യം ആദരമർപ്പിച്ചു. ഊട്ടി വെല്ലിങ്ടൺ മദ്രാസ് റെജിമെന്റ് ആസ്ഥാനത്ത് വീര സൈനികർക്ക് സഹപ്രവർത്തകർ അന്തിമോപചാരം അർപ്പിച്ചു.
Also Read-CDS Bipin Rawath| വലിയ ശബ്ദം കേട്ടതോടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടോ എന്ന ചോദ്യം; അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ

ഡൽഹി കണ്ടോൺമെന്റിൽ നാളെ വൈകീട്ടാണ് സംസ്കാരം. വ്യോമസേന മേധാവി വി ആർ ചൗദരി അടക്കം ഉന്നത ഉദ്യോഗസ്ഥ സംഘം അപകടസ്ഥലം സന്ദർശിച്ചു. ഇതിനിടയിൽ ഹെലികോപ്റ്റർ അപകടത്തിൽ പെടുന്നതിന് തൊട്ടു മുൻപുള്ള ദൃശ്യങ്ങൾ പുറത്തു വന്നു. ഹെലികോപ്റ്റർ പറന്നു നീങ്ങുന്നത് നോക്കി നിന്ന ദൃക്‌സാക്ഷികൾ, വലിയ ശബ്ദം കേട്ടതോടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടോ എന്ന് ചോദിക്കുന്നതും കേൾക്കാം


ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിരും അപകടത്തിൽ മരിച്ചു.
Also Read-CDS Bipin Rawath | സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്‌ വിട; സംസ്‌കാരം നാളെ; മൃതദേഹം ഡല്‍ഹിയിലെത്തിക്കും

ഹെലികോപ്ടറിൽ ഉണ്ടായിരുന്നവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അദ്ദേഹം വെല്ലിങ്ടണിലെ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലാണ്. സുലൂരിലെ സൈനിക താവളത്തിൽ നിന്ന് മി-സീരീസ് ഹെലികോപ്റ്റർ പറന്നുയർന്നതിന് തൊട്ടുപിന്നാലെ നീലഗിരിയിലാണ് തകർന്നു വീണത്.
Also Read-Bipin Rawat Chopper Crash | 'രാജ്യത്തിന് നഷ്ടമായത് ധീര പുത്രനെയെന്ന് രാഷ്ട്രപതി'; 'സൈനികതന്ത്രങ്ങൾ സേനയ്ക്ക് കരുത്തായിരുന്നു': പ്രധാനമന്ത്രി

സുലൂരിലെ സൈനിക താവളത്തിൽ നിന്ന് മി-സീരീസ് ഹെലികോപ്റ്റർ പറന്നുയർന്നതിന് തൊട്ടുപിന്നാലെ നീലഗിരിയിലാണ് തകർന്നു വീണത്.
Published by:Naseeba TC
First published: