• HOME
 • »
 • NEWS
 • »
 • india
 • »
 • Black Fungus | രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നു; മൂന്നാഴ്ചയ്ക്കിടെ 150 ശതമാനം വര്‍ധനവ്

Black Fungus | രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നു; മൂന്നാഴ്ചയ്ക്കിടെ 150 ശതമാനം വര്‍ധനവ്

രാജ്യത്ത് ഇതുവരെ 31216 കേസുകളും 2109 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്ത് ഇതുവരെ 31216 കേസുകളും 2109 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്.

  ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചവര്‍ക്ക് ചികിത്സിക്കനായി ഉപയോഗിക്കുന്ന ആംഫോടെറിസിന്‍-ബി എന്ന മരുന്നിന് നേരിടുന്ന ക്ഷാമവും കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമായി. മഹാരാഷ്ട്രയില്‍ ഇതുവരെ 7057 കേസുകളും 609 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

  ഗുജറാത്തിലാണ് ഇതിനു ശേഷം ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 5418 കേസുകളും 323 മരണങ്ങളുമാണ് ഗുജറാത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാന്‍ 2976 ബ്ലാക്ക് ഫംഗസ് കേസുകളും 188 മരണം, ഉത്തര്‍പ്രദേശ് 1744 കേസുകളും 142 മരണങ്ങളും എന്നിങ്ങനെയാണ് കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍.

  Also Read-കോവാക്‌സിന് യുഎസില്‍ അടിയന്തര വിതരണത്തിന് അനുമതിയില്ല; കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം

  ഡല്‍ഹിയില്‍ ഇതുവരെ 1200 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുകയും 125 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഝാര്‍ഖണ്ഡിലാണ് ഏറ്റവും കുറവ് ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 96 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിലാണ് കുറവ് മരണം സ്ഥിരീകരിച്ചിട്ടുള്ളത്. ബ്ലാക്ക് ഫംഗസ് ബാധിച്ച് 23 മരണമാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ചവരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി ബാധിക്കുന്നത്.

  അതേസമയം കോവിഡ് 19 ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനെയും സാരമായി ബാധിക്കുമെന്ന് പുതിയ പഠനം. ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗത്തെ ചുരുക്കാന്‍ കൊറോണ വൈറസിന് കഴിയുമെന്നാണ് പഠനസംഘം വിലയിരുത്തുന്നത്. ജോര്‍ജിയ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

  ന്യൂറോബയോളജി ഓഫ് സ്‌ട്രെസ് എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊറോണ രോഗം രൂക്ഷമായി ഓക്സിജന്‍ തെറാപ്പി വേണ്ടിവന്നവരില്‍ തലച്ചോറിലെ ഗ്രേ മാറ്റര്‍ സ്ഥിതി ചെയ്യുന്നമുന്‍ഭാഗം കാര്യമായി ചുരുങ്ങിയതായി സ്‌കാനിംഗില്‍ കണ്ടെത്താനായി. ഏറെകാലം ഓക്സിജന്‍ തെറാപ്പി വേണ്ടിവന്ന കൊറോണ രോഗികള്‍ക്കും വെന്റിലേറ്ററില്‍ കഴിഞ്ഞ രോഗികള്‍ക്കും നാഡീസംബന്ധമായ പ്രശ്നങ്ങള്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വോക്ഹാര്‍ട്ട് ആശുപത്രിയിലെ ആരോഗ്യവിദഗ്ധനായ ഡോ. പവന്‍ പൈ വ്യക്തമാക്കി.

  Also Read-കോവിഡ് രോഗികളുടെ മുടികെട്ടി, താടി വടിച്ച് നൽകി ആരോഗ്യപ്രവർത്തകർ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

  കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ബുദ്ധി ശക്തിയെ തകരാറിലാക്കുമെന്ന് വ്യക്തമാക്കുന്ന ആദ്യ പഠനമാണിത്. കൊറോണ വൈറസ് ബാധിച്ചാല്‍, രോഗികലില്‍ മണവും രുചിയും നഷ്ടമാകുന്നതും സ്‌ട്രോക്ക് വരുന്നതുമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോണ്‍സ് ഹോപ്കിന്‍സ് പ്രിസിഷന്‍ മെഡിസിന്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ന്യൂറോക്രിട്ടിക്കല്‍ കെയറിന്റെ അസോസിയേറ്റ് ഡയറക്ടറായ ക്രിട്ടിക്കല്‍ കെയര്‍ ഫിസിഷ്യനും ന്യൂറോടെന്‍സിവിസ്റ്റുമായ റോബര്‍ട്ട് സ്റ്റീവന്‍സ് നേരത്തെ നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു, അതില്‍ കോവിഡ്-19 രോഗികള്‍ക്കും ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി.

  പിറ്റ്‌സ്ബര്‍ഗ് മെഡിക്കല്‍ സെന്റര്‍, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി, ജോണ്‍സ് ഹോപ്കിന്‍സ് എന്നിവയുള്‍പ്പെടെ 20 ലധികം സ്ഥാപനങ്ങളുടെ പുതിയ ഗവേഷണ കണ്‍സോര്‍ഷ്യമാണ് ഇക്കാര്യം പഠനവിധേയമാക്കിയത്, സ്റ്റീവന്‍സ് ഉള്‍പ്പെടെയുള്ള ഗവേഷകര്‍ രക്തത്തിന്റെയും സുഷുമ്ന നാഡിയിലെ ദ്രാവകത്തിന്റെയും ഇമേജിംഗും പരിശോധനകളും നടത്തി കൊറോണ വൈറസ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഗവേഷണം നടത്തി.
  Published by:Jayesh Krishnan
  First published: