• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

രക്തചന്ദ്രനെ കാണാൻ തയാറായിക്കൊള്ളൂ.... നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം വെള്ളിയാഴ്ച


Updated: July 25, 2018, 10:09 AM IST
രക്തചന്ദ്രനെ കാണാൻ തയാറായിക്കൊള്ളൂ.... നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം വെള്ളിയാഴ്ച

Updated: July 25, 2018, 10:09 AM IST
ഈ നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം വെള്ളിയാഴ്ച. ചന്ദ്രൻ ചുവപ്പുനിറത്തിൽ കാണുന്ന 'ബ്ലഡ് മൂൺ' പ്രതിഭാസമാണ് ഗ്രഹണത്തിന്റെ സവിശേഷത. ഇന്ത്യയിലെമ്പാടും ഗ്രഹണം ദൃശ്യമാകും. ഒരു മണിക്കൂർ 43 മിനിറ്റ് നീളുന്ന പൂർണഗ്രഹണവും തുടർന്ന് ഏറെ നേരം ഭാഗികഗ്രഹണവും ദൃശ്യമാകും. രണ്ടും രാജ്യത്തിന്റെ എല്ലാ ഭാഗത്തും കാണാനാകും. തെക്കെ അമേരിക്ക, ആഫ്രക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങൾ, പശ്ചിമേഷ്യ, മധ്യേഷ്യ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും.

ഗ്രഹണസമയം

വെള്ളിയാഴ്ച രാത്രി 11.54ന് ഗ്രഹണം തുടങ്ങും. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ പൂർണഗ്രഹണമാകും. 1.52 ഓടെ ചന്ദ്രൻ ഇരുളും. 2.43വരെ ഈ നിലതുടരും. അതുകഴിഞ്ഞാൽ ഭാഗികഗ്രഹണമാകും. ഇത് പുലർച്ചെ 3.49 വരെ നീളും.

എന്താണ് ചന്ദ്രഗ്രഹണം

സ്വന്തമായി പ്രകാശിക്കാൻ കഴിവില്ലാത്തതിനാൽ സൂര്യന്റെ പ്രതലത്തിൽ തട്ടി വരുന്ന പ്രകാശം കൊണ്ടാണ് ചന്ദ്രന് തിളക്കം അനുഭവപ്പെടുന്നത്. ഓരോ 29 ദിവസവും ഒരു ദിവസത്തിന്റെ പകുതിയും വരുമ്പോഴാണ് ചന്ദ്രൻ ഭൂമിയെ വലംവയ്ക്കുക. ഇങ്ങനെ പ്രദക്ഷിണം വെക്കുമ്പോൾ ഉണ്ടാവുന്ന ചന്ദ്രന്റെ സ്ഥാനമാറ്റത്തിന് അനുസരിച്ച് പല വലുപ്പത്തിൽ തിളക്കം ദൃശ്യമാകും.

അൽപ്പച്ഛായയുള്ള ചന്ദ്രഗ്രഹണം, ഭാഗിക ചന്ദ്രഗ്രഹണം, പൂർണ ചന്ദ്രഗ്രഹണം എന്നിവയാണുള്ളത്. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രൻ പ്രദക്ഷിണം വെക്കുന്നതാണ് അൽപ്പച്ഛായ ചന്ദ്രഗ്രഹണം. ഇത് കാണാനാവുക പ്രയാസകരമാണ്. ഭാഗിക ഗ്രഹണ സമയത്ത് ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്റെ ഒരുഭാഗമാകും കടന്നുപോകുക. പൂർണ ഗ്രഹണ സമയത്ത് ഭൂമിയുടെ നിഴലിലൂടെ ചന്ദ്രൻ പൂർണമായും ഭ്രമണം ചെയ്യും. ഈ സമയത്ത് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രൻ ചുവന്നനിറത്തിൽ കുളിച്ച് നിൽക്കുന്നതുപോലെ തോന്നും.

പൂർണ ഗ്രഹണ സമയത്ത് ഭൂമി ചന്ദ്രനിലേക്കുള്ള പ്രകാശത്തെ തടഞ്ഞ് നിർത്തും. ഈ സമയത്ത് ചന്ദ്രൻ ഭൂമിയുടെ നിഴലിലായിരിക്കും. എന്നാൽ അപ്പോഴും സൂര്യന്റെ പ്രകാശം ചന്ദ്രനിലെത്തും. എന്നാൽ നീലനിറത്തിലുള്ള പ്രകാശത്തെ ഫിൽറ്റർ ചെയ്തിട്ടാണ് ഭൂമി കടത്തി വിടുക. ചന്ദ്രനിലെത്തുന്ന പ്രകാശം കടും ചുവപ്പ് നിറത്തിലോ ഓറഞ്ച് നിറത്തിലോ ഉള്ളതായിരിക്കും. ഈ പ്രകാശം സാധാരണയുള്ളതിനേക്കാൾ തിളക്കം കുറഞ്ഞതായിരിക്കും.
Loading...

എന്താണ് ബ്ലഡ് മൂൺ

ബ്ലഡ് മൂൺ മറ്റ് ഗ്രഹണ പ്രതിഭാസങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. കടുംചുവപ്പ് നിറത്തിലുള്ള ഈ ഗ്രഹണാവസ്ഥയ്ക്ക് മറ്റ് ചില കാരണങ്ങൾ കൂടിയുണ്ട്. ബ്ലഡ് മൂണിന്റെ സമയത്ത് ചന്ദ്രന്റെ ഗുരുത്വാകർഷണ കേന്ദ്രത്തിൽ നിന്ന് ഏറ്റവും അകെലയുള്ള സ്ഥാനം ഭ്രമണം ചെയ്യുന്നത് വളരെ കുറഞ്ഞ വേഗത്തിലായിരിക്കും. അതുകൊണ്ട് ഭൂമിയെ മൊത്തമായിട്ട് ഭ്രമണം ചെയ്യാൻ കൂടുതൽ സമയം എടുക്കും. അതാണ് ബ്ലഡ് മൂണിന്റെ ദൈർഘ്യം വർധിപ്പിക്കുന്നത്.

ഭൂമിയുടെ അന്തരീക്ഷത്തിൽ കൂടി കടന്നുപോകുന്ന സൂര്യപ്രകാശത്തിന്റെ കുറച്ചുഭാഗം അപവർത്തനത്തിനും വിസരണത്തിനും വിധേയമായി ഭൂമിയുടെ നിഴൽ ഭാഗത്തേയ്ക്ക് വളഞ്ഞ് ചന്ദ്രനിൽ പതിയ്ക്കുന്നു. ഈ പ്രകാശ രശ്മികൾ അവിടെ നിന്നും പ്രതിഫലിച്ച് വീണ്ടും ഭൂമിയിൽ പതിയ്ക്കുമ്പോൾ ചന്ദ്രമുഖം നമുക്ക് ദൃശ്യമാകുന്നു. എന്നാൽ ദൃശ്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ വർണങ്ങളായ വയലറ്റ്, നീല, പച്ച നിറങ്ങൾ ഏതാണ്ട് പൂർണമായും വിസരണത്തിന് വിധേയമായി ഭൂമിയിൽ നിന്ന് ചന്ദ്രനിൽ പതിക്കാതെ പോകുന്നു. അതു കൊണ്ട് ആ നിറങ്ങൾ തിരികെ എത്തുന്നില്ല.

തരംഗ ദൈർഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങൾ മാത്രം ചന്ദ്രനിൽ നിന്നും പ്രതിഫലിച്ച് നമ്മുടെ കണ്ണുകളിൽ എത്തുമ്പോൾ ചുവന്ന നിറത്തിലുള്ള ചന്ദ്രനെ നാം കാണുന്നു. അതായത് പൂർണ ചന്ദ്രഗ്രഹണ സമയത്ത് പൂർണമായും അദൃശ്യമാകുന്നതിന് പകരം ചന്ദ്രൻ മങ്ങിയ ചുവപ്പ് നിറത്തിൽ ദൃശ്യമാവുകയാണ് ചെയ്യുക. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ പ്രഭമൂലം നമുക്ക് ചന്ദ്രന്റെ ഇരുണ്ട ഭാഗം ഇപ്രകാരം കാണാൻ കഴിയില്ല. ഭൗമാന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ സാന്നിദ്ധ്യത്തിനനുസൃതമായി ചുവപ്പ് നിറത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.

പേടികൂടാതെ ചന്ദ്രനെ നോക്കാം

സൂര്യഗ്രഹണം പോലെയല്ല ചന്ദ്രഗ്രഹണം. കണ്ണിന് യാതൊരു സംരക്ഷണത്തിന്റെയും ആവശ്യവുമില്ല. ടെലസ് കോപ്പ് ഉപയോഗിച്ചോ അല്ലാതെയോ ചന്ദ്രഗ്രഹണം നിരീക്ഷിക്കാം. ബൈനോക്കുലറുകളും ഉപയോഗിക്കാം. ബൈനോക്കുലറിലൂടെ നോക്കിയാൽ ചന്ദ്രന്റെ കടുംചുവപ്പ് കൂടുതൽ ആസ്വാദ്യകരമായി തോന്നും. ചാരവർണം നിറഞ്ഞ ചുവപ്പിലോ അതല്ലെങ്കിൽ ബ്രൗൺ കലർന്ന ചുവപ്പിലോ ആയിരിക്കും ചന്ദ്രൻ ദൃശ്യമാകുക. ക്യാമറ ഉപയോഗിച്ച് ചിത്രങ്ങ‌ളുമെടുക്കാം.

ലോകാവസാനമല്ല

ബ്ലഡ് മൂണ്‍ ഒരിക്കൽ കൂടി വരുമ്പോൾ പല അന്ധവിശ്വാസങ്ങളും വച്ചുപുലർത്തുന്നവരുണ്ട്. എന്താണ് ബ്ലഡ് മൂൺ എന്ന് ശാസ്ത്രലോകത്തിന് മാത്രമേ അറിയൂ. സാധാരണക്കാർക്കിടയിൽ ഇതിന്റെ ശാസ്ത്രീയ വശം അറിയാത്തവർ ഇപ്പോഴുമുണ്ട്. ഇത് മുതലെടുത്ത് ലോകാവസാനത്തിന്റെ ലക്ഷണങ്ങളാണ് എന്നൊക്കെ പ്രവചിക്കുന്നവരുമുണ്ട്. എന്നാൽ ഈ പ്രതിഭാസത്തെ പേടിയോട് കൂടി സമീപിക്കേണ്ടതല്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്.

അതേസമയം, ഇത്തവണത്തെ ഗ്രഹണം ദൈർഘ്യമേറിയതാവുമെന്നതിനാൽ ആവേശത്തിലാണ് ശാസ്ത്രപ്രേമികൾ. നേരത്തെ ജനുവരി 30ന് ഇതുപോലൊരു പ്രതിഭാസം ഉണ്ടായിരുന്നു. അന്ന് ബ്ലൂ, റെഡ് സൂപ്പർമൂണുകൾ ഒരുമിച്ചെത്തിയിരുന്നു. ഇത്തവണ ബ്ലഡ് മൂണ് മാത്രമാണ് ഉണ്ടായിരിക്കുക. ബ്രിട്ടനിലായിരിക്കും ഇത് ആദ്യം ദൃശ്യമാകുകയെന്നാണ് റിപ്പോർട്ട്. രാത്രി പത്ത് മണിക്ക് ശേഷം ചന്ദ്രനെ അതിന്റെ പൂർണതയിൽ ആസ്വദിക്കാൻ കഴിയും.

അടുത്തത് 2019 ജനുവരി 21ന്

2019 ജനുവരി 21നാണ് അടുത്ത പൂർണ ചന്ദ്രഗ്രഹണം ഉണ്ടാവുക. 62 മിനിറ്റ് ദൈർഘ്യമേ അതിനുണ്ടാവൂ. 2019ൽ അഞ്ച് ഭാഗികമായ ചന്ദ്രഗ്രഹണങ്ങളും ഉണ്ടാവും.

 
First published: July 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626