നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • LockDown| നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വന്ന​തോ​ടെ ആള്‍ക്കൂട്ടം ഇരച്ചുകയറി; മും​ബൈ​യി​ലെ മ​ദ്യ​ശാ​ല​ക​ള്‍ വീണ്ടും അ​ട​ച്ചു

  LockDown| നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വന്ന​തോ​ടെ ആള്‍ക്കൂട്ടം ഇരച്ചുകയറി; മും​ബൈ​യി​ലെ മ​ദ്യ​ശാ​ല​ക​ള്‍ വീണ്ടും അ​ട​ച്ചു

  നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് മുംബൈയില്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മ​ദ്യ​ശാ​ല​ക​ള്‍ വീണ്ടും തു​റ​ന്ന​ത്

  News18

  News18

  • Share this:
   മും​ബൈ: ലോക്ക്ഡൗണിൽ ഇളവ് നൽകിയതോടെ മുംബൈയിലെ മദ്യശാലകൾ തിങ്കളാഴ്ച തുറന്നിരുന്നു. എന്നാൽ സർക്കാർ നിർദ്ദേശങ്ങള്‍ പാലിക്കാതെ ജ​നം ഇ​ടി​ച്ചു​ക​യ​റി​യ​തോ​ടെ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള അ​നു​മ​തി മും​ബൈ വീണ്ടും റ​ദ്ദാ​ക്കി. ബു​ധ​നാ​ഴ്ച മു​ത​ല്‍ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

   ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് മുംബൈയില്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മ​ദ്യ​ശാ​ല​ക​ള്‍ വീണ്ടും തു​റ​ന്ന​ത്. എ​ന്നാ​ല്‍ മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ വ​ന്‍ ജ​ന​ക്കൂ​ട്ട​മാ​ണ് രൂ​പ​പ്പെ​ട്ട​ത്. ഇ​തോ​ടെ മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി മും​ബൈ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.
   TRENDING:COVID 19| പ്രവാസികള്‍ മടങ്ങിയെത്തുന്നു; കൊച്ചി തുറമുഖത്തും വിമാനത്താവളത്തിലും ഒരുക്കങ്ങൾ പൂർത്തിയായി [NEWS]യുഎഇയില്‍ ജനവാസ മേഖലയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നി ബാധ [NEWS]അച്ഛനും ചേട്ടനും മാത്രമല്ല; ആക്ഷനിൽ ഒരു കൈനോക്കി വിസ്മയയും; വീഡിയോ വൈറൽ [NEWS]
   അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍​ക്ക് മാ​ത്ര​മേ ബു​ധ​നാ​ഴ്ച മു​ത​ല്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക​യു​ള്ളു​വെ​ന്ന് ബ്രി​ഹ​ന്‍ മും​ബൈ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​റി​യി​ച്ചു. പ​ല​ച​ര​ക്ക് ക​ട​ക​ളും മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളും മാ​ത്ര​മെ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കു​വെന്ന് ബി​എം​സി വ്യക്തമാക്കി.
   First published:
   )}