ന്യൂഡൽഹി : പുല്‍വാമ മാതൃകയിൽ വീണ്ടും ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ഫെബ്രുവരി 14 ന് നടത്തിയ ഭീകരാക്രമണ മാതൃകയിൽ വീണ്ടും ആക്രമണം നടത്താൻ ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദ് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ആക്രമണം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സൈന്യത്തിന് കരുതൽ നിർദ്ദേശവും നൽകിയിട്ടുണ്ട്. അതേസമയം കാശ്മീരിലെ വിഘടനവാദികൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കും നൽകിയിരുന്ന സുരക്ഷയും പിൻവലിച്ചിട്ടുണ്ട്. ജമ്മുകശ്മീർ ചീഫ് സെക്രട്ടറി ബിവിആർ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ച യോഗത്തിലെടുത്ത തീരുമാനം അനുസരിച്ച് 18 വിഘടനവാദി നേതാക്കകളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളും ആക്ടിവിസ്റ്റുകളുമായ 155 പേരുടെയും സുരക്ഷയാണ് പിൻവലിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.