നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • അറബിക്കടലില്‍ തകര്‍ന്നുവീണ മിഗ് യുദ്ധവിമാനത്തിലെ പൈലറ്റ് നിഷാന്ത് സിംഗിന്റെ മൃതദേഹം കണ്ടെത്തി

    അറബിക്കടലില്‍ തകര്‍ന്നുവീണ മിഗ് യുദ്ധവിമാനത്തിലെ പൈലറ്റ് നിഷാന്ത് സിംഗിന്റെ മൃതദേഹം കണ്ടെത്തി

    11 ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

    mig

    mig

    • Share this:
      ന്യൂഡൽഹി: അറബിക്കടലിൽ തകർന്നുവീണ മിഗ് 29 കെ യുദ്ധവിമാനത്തിലെ പൈലറ്റ് ലഫ്. കമാൻഡർ നിഷാന്ത് സിംഗിന്റെ മൃതദേഹം കണ്ടെത്തി. നവംബർ 26നു വൈകിട്ട് വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പറന്നുയർന്നതിനു പിന്നാലെയായിരുന്നു അപകടം. 2 പൈലറ്റുമാരിൽ ഒരാളെ രക്ഷിച്ചിരുന്നു.

      വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പരിശീലന പറക്കൽ നടത്തുന്നതിനിടെ സേനാ വിമാനം നിയന്ത്രണം വിട്ട് അറബിക്കടലിൽ വീഴുകയായിരുന്നു. കർ‌ണാടകയിലെ കാർവാർ താവളത്തിൽനിന്നുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. 11 ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

      ഗോവ തീരത്ത് നിന്ന് 30 മൈൽ അകലെ നിന്നാണ് സിംഗിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് നാവികസേന പ്രസ്താവനയിൽ പറഞ്ഞു. മൃതദേഹം ഉറപ്പു വരുത്തുന്നതിന് ഡിഎൻഎ പരിശോധനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.



      നാവികന്റെ സർവൈവൽ കിറ്റിൽ ഉൾപ്പെടുന്ന റഷ്യൻനിർമിത എമർജൻസി ലൊക്കേറ്റർ ബീക്കണിൽനിന്നുള്ള സിഗ്നൽ ലഭിക്കാത്തതിനാലാണ് മൃതദേഹം കണ്ടെത്താൻ വൈകുന്നതെന്ന് നാവികസേനവൃത്തങ്ങൾ അറിയിച്ചിരുന്നു. വിമാനത്തിൽ നിന്ന് നിഷാന്ത് ഇജെക്ട് ചെയ്ത് പുറത്തുചാടിയിട്ടുണ്ടെന്നു വ്യക്തമായിരുന്നു.
      Published by:Gowthamy GG
      First published:
      )}