നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Asif Basra| ബോളിവുഡ് നടൻ ആസിഫ് ബസ്റ സ്വകാര്യ ഗസ്റ്റ് ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ

  Asif Basra| ബോളിവുഡ് നടൻ ആസിഫ് ബസ്റ സ്വകാര്യ ഗസ്റ്റ് ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ

  അന്വേഷണം തുടങ്ങിയതായി പൊലീസ്.

  നടൻ ആസിഫ് ബസ്റ

  നടൻ ആസിഫ് ബസ്റ

  • Share this:
   ഷിംല: ബോളിവുഡ് നടൻ ആസിഫ് ബസ്റയെ മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ ധർമശാലയിലെ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 53 വയസായിരുന്നു. കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ്. പൊലീസും വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.

   Also Read- ബോളിവുഡ് ലഹരിമരുന്ന് കേസ്: അർജുൻ രാംപാലിന് എൻസിബി സമൻസ്; ചോദ്യം ചെയ്യൽ നാളെ

   ''ധർമശാലയിലെ സ്വകാര്യ കെട്ടിടത്തിൽ തൂങ്ങിമരിച്ചനിലയിലായിരുന്നു ആസിഫ് ബസ്റയെ കണ്ടെത്തിയത്. ഫോറൻസിക് സംഘം സ്ഥലത്തുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്''- കങ്റ എസ് എസ് പി വിമുക്ത് രാജനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.   ബോളിവുഡിലെ ശ്രദ്ധേയനായ നടനാണ് ആസിഫ് ബസ്റ. കാവോ, പെ ചെ, പർസാനിയ, ബ്ലാക്ക് ഫ്രൈഡേ എന്നീ ഹിന്ദി സിനിമകളിലും ഔട്ട്സോഴ്സ് എന്ന ഹോളിവുഡ് സിനിമയിലും അഭിനയിച്ചു. പതാൽ ലോക്, വൊ, ഹോസ്റ്റേജസ് എന്നീ വെബ് സീരീസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Rajesh V
   First published:
   )}