HOME /NEWS /India / ജനങ്ങളുമായി സംവദിക്കുന്നതിൽ പ്രധാനമന്ത്രിയുടെ കഴിവ് അപാരം; 'മൻ കി ബാത്' പരിപാടിയെ പ്രശംസിച്ച് നടൻ ആമിർ ഖാൻ

ജനങ്ങളുമായി സംവദിക്കുന്നതിൽ പ്രധാനമന്ത്രിയുടെ കഴിവ് അപാരം; 'മൻ കി ബാത്' പരിപാടിയെ പ്രശംസിച്ച് നടൻ ആമിർ ഖാൻ

മോദിക്കൊപ്പം ആമിര്‍ ഖാന്‍

മോദിക്കൊപ്പം ആമിര്‍ ഖാന്‍

ന്യൂഡൽഹിയിൽ മൻ കി ബാത്ത് @100 ദേശീയ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ആമിർ.

  • Share this:

    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മൻ കി ബാത്’ റേഡിയോ പരിപാടിയെ പ്രശംസിച്ച് ബോളിവുഡ് താരം ആമിർ ഖാൻ. രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്നതിൽ പ്രധാനമന്ത്രിയുടെ കഴിവ് അപാരമാണെന്നും ആമിർ ഖാൻ പറഞ്ഞു.  മൻ കി ബാത് പ്രധാന സംഭവങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം പുതിയ ചിന്തകളും നിർദേശങ്ങളും മുന്നോട്ട് വെയ്ക്കുന്നു. ഇങ്ങനെയാണ് ജനങ്ങളുമായി ആശയവിനിമയം നടത്തേണ്ടതന്നും ആമിർഖാൻ പറഞ്ഞു.  ന്യൂഡൽഹിയിൽ മൻ കി ബാത്ത് @100 ദേശീയ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ആമിർ.

    Mann Ki Baat | നൂറ് കോടിയിലേറെ ആളുകൾ ഒരുതവണയെങ്കിലും പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് ശ്രവിച്ചിട്ടുണ്ടെന്ന് സർവേ

    ഒരു രാജ്യത്തെ നയിക്കുന്ന ആള്‍ ജനങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക,ചിന്തകൾ മുന്നോട്ട് വയ്ക്കുക, നിർദ്ദേശങ്ങൾ നൽകുക, നയിക്കുക എന്നത് ആശയ വിനിമയത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെയാണ് പ്രധാനമന്ത്രി ആശയവിനിമയത്തിലൂടെ രാജ്യത്തെ നയിക്കുന്നത്. എങ്ങനെയാണ് അദ്ദേഹം ഭാവിയെ നോക്കി കാണുന്നതെന്നും അതിൽ ജനങ്ങളുടെ പിന്തുണ എങ്ങനെ വേണമെന്നും ജനങ്ങളോട് തന്നെ ചോദിക്കുക എന്ന പ്രക്രിയയാണ് മാന്‍ കി ബാതില്‍ നടക്കുന്നതെന്നു ആമിര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

    First published:

    Tags: Aamir Khan, Mann ki Baat, Pm modi