നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Bomb Found | ഡല്‍ഹിയില്‍ മാര്‍ക്കറ്റില്‍ ബോംബ് കണ്ടെത്തി; നിയന്ത്രിത സ്ഫോടനത്തിലൂടെ നിര്‍വീര്യമാക്കി

  Bomb Found | ഡല്‍ഹിയില്‍ മാര്‍ക്കറ്റില്‍ ബോംബ് കണ്ടെത്തി; നിയന്ത്രിത സ്ഫോടനത്തിലൂടെ നിര്‍വീര്യമാക്കി

  എട്ടടി കുഴിയെടുത്താണ് നിയന്ത്രിത സ്‌ഫോടനം നടത്തിയത്.

  ANI

  ANI

  • Share this:
   ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ ബോംബ്. ഗാസിപുരിലെ പൂക്കച്ചവടം നടത്തുന്ന മാര്‍ക്കറ്റിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും എന്‍എസ്ജി കമാന്‍ഡോകളും അഗ്നിശമന സേനയും സ്ഥലത്തെത്തി നിയന്ത്രിത സ്‌ഫോടനത്തിലൂടെ ബോംബ് നിര്‍വീര്യമാക്കി.

   എട്ടടി കുഴിയെടുത്താണ് നിയന്ത്രിത സ്‌ഫോടനം നടത്തിയത്. മാര്‍ക്കറ്റിലുണ്ടായിരുന്നവരാണ് ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രദേശത്ത് പൊലീസിനെ വിന്യസിച്ച് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

   Also Read-Covid 19 | കോവിഡ് വ്യാപനം: ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ അടച്ചിടും

   ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഉത്തര്‍പ്രദേശില്‍ നടക്കുന്ന തിരഞ്ഞെടുപ്പുമായി ഇതിനു ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേിക്കും. കണ്ടെത്തിയ സ്‌ഫോടക വസ്തു IED ആണെന്ന് പൊലീസ് വ്യക്തമാക്കി. ബാഗ് ഉപേക്ഷിച്ചയാള്‍ രാവിലെ 9.30നാണ് മാര്‍ക്കറ്റില്‍ സ്‌കൂട്ടറിലെത്തിയത്. പിന്നാലെ ബാഗ് ഉപേക്ഷിച്ച് പോയെന്നാണ് സൂചന.   ക്ഷേത്രത്തിലെ വിഗ്രഹത്തിന് താഴെ അറുത്ത്മാറ്റിയ ശിരസ്സ് കണ്ടെത്തിയ സംഭവം; മൃതദേഹം കണ്ടെത്തി

   കാളീവിഗ്രഹത്തിന്റെ കാല്‍പ്പാദത്തിന് കീഴില്‍ അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തിയ ശിരസ്സിന്റെ (Severed Head Found) ശിഷ്ട ഭാഗം പോലീസ് കണ്ടെടുത്തു. തെലങ്കാനയിലെ(Telangana) നല്‍ഗോണ്ട ജില്ലയിലെ ചിന്തപ്പള്ളി മണ്ടലിലുള്ള ഗൊല്ലപ്പള്ളിയിലെ മഹാകാളി ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കാല്‍ക്കീഴിലാണ് യുവാവിന്റെ അറുത്ത നിലയിലുള്ള ശിരസ് കണ്ടെത്തിയത്.

   30 മുതല്‍ 35 വയസ് വരെ പ്രായമുള്ള യുവാവിന്റെ ശിരസാണ് വിഗ്രഹത്തിന് കീഴില്‍ കണ്ടെത്തിയത്. എന്നാല്‍, ഇയാളാരാണെന്ന് തിരിച്ചറിയാതിരുന്നതും മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതും കേസ് അന്വേഷണത്തെയും പോലീസ് ഉദ്യോഗസ്ഥരേയും വലച്ചിരുന്നു.

   ക്ഷേത്രത്തില്‍ നിന്ന് 100 കിലോമീറ്ററിലധികം ദൂരമുള്ള വനസ്ഥലിപുരത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു പാലത്തിന് അടിയില്‍ നിന്നാണ് മൃതദേഹത്തിന്റെ ശേഷിച്ച ഭാഗങ്ങള്‍ കണ്ടെത്തിയത്. ജഹേദന്ദര്‍ നായിക് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഇയാള്‍ വഴിയോരങ്ങളിലും ക്ഷേത്രങ്ങളിലും രാത്രി സമയം ചെലവിടാറുള്ളതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

   Also Read-Actress Attack Case | ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി; ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകില്ല 

   കൊലപാതകത്തിന്റെ കാരണമോ കൊലപാതകികളെ കുറിച്ചുള്ളോ സൂചനയോ ഇതുവരെയും ലഭ്യമായിട്ടില്ല. ഛേദിച്ച നിലയിലുള്ള ശിരസ്സ് മാത്രം കണ്ടെത്തിയത് മേഖലയില്‍ പരിഭ്രാന്തി പടരാന്‍ കാരണമായിരുന്നു. മനുഷ്യനെ ബലി കൊടുത്തതാണോയെന്ന സംശയവും പോലീസിനുണ്ട്. കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചത് അന്വേഷണത്തെ വേഗത്തിലാക്കുമെന്നാണ് പോലീസ് പറയുന്നത്.
   Published by:Jayesh Krishnan
   First published:
   )}