• HOME
  • »
  • NEWS
  • »
  • india
  • »
  • Bomb threat | ബംഗളൂരുവിലെ അഞ്ച് സ്കൂളുകളിൽ ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശം എത്തിയത് പരീക്ഷ നടക്കുന്നതിനിടെ

Bomb threat | ബംഗളൂരുവിലെ അഞ്ച് സ്കൂളുകളിൽ ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശം എത്തിയത് പരീക്ഷ നടക്കുന്നതിനിടെ

വെള്ളിയാഴ്ച രാവിലെ 11.09 ന് സ്കൂളുകളിലൊന്നിലേക്ക് അയച്ച ഇമെയിലിൽ, സ്കൂളുകളിൽ "വളരെ ശക്തിയേറിയ ബോംബ്" വെച്ചിട്ടുള്ളതായി അവകാശപ്പെട്ടു

  • Share this:
ബംഗളൂരു: ബംഗളൂരുവിലെ (Bengaluru) അഞ്ച് സ്കൂളുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഈ മെയിൽ വഴി ഭീഷണി സന്ദേശം. ഇതേത്തുടർന്ന് ബോംബ് സ്ക്വാഡ് സ്കൂളുകളിൽ പരിശോധന നടത്തി. വാർഷിക പരീക്ഷകൾ (Annual Examinations) നടക്കുന്നതിനിടെയാണ് നഗരത്തിലെ അഞ്ച് സ്കൂളുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഇ-മെയിലിൽ ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ 11.09 ന് സ്കൂളുകളിലൊന്നിലേക്ക് അയച്ച ഇമെയിലിൽ, സ്കൂളുകളിൽ "വളരെ ശക്തിയേറിയ ബോംബ്" വെച്ചിട്ടുള്ളതായി അവകാശപ്പെട്ടു. ഇമെയിലുകൾ ലഭിച്ചയുടൻ പോലീസിനെ അറിയിക്കുകയും സ്‌കൂൾ പരിസരത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയും ചെയ്തു.

സ്‌കൂളിൽ ബോംബ് വച്ചിട്ടുണ്ടെന്നും അതൊരു തമാശയല്ലെന്നും ഇമെയിലിൽ പറയുന്നു. “ഉടൻ തന്നെ പോലീസിനെയും ബോംബ് സ്ക്വാഡിനെയും വിളിക്കുക, നിങ്ങളുടേതുൾപ്പെടെ നൂറുകണക്കിന് ജീവനുകൾ നഷ്ടപ്പെട്ടേക്കാം, വൈകരുത്, ഇപ്പോൾ എല്ലാം നിങ്ങളുടെ കൈകളിൽ മാത്രമാണ്,” ഇമെയിൽ പ്രസ്താവിച്ചു.

ഗോവിന്ദ്പുര പരിധിയിലെ ഇന്ത്യൻ പബ്ലിക് സ്‌കൂൾ, സെന്റ് വിൻസെന്റ് പല്ലോട്ടി സ്‌കൂൾ എന്നീ രണ്ട് സ്‌കൂളുകളിൽ നിന്ന് സംഭവത്തെക്കുറിച്ച് പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് കോളുകൾ ലഭിച്ചതായി ഈസ്റ്റ് സോൺ ഡിസിപി ഭീമാശങ്കർ ഗുലേദ് പറഞ്ഞു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ബോംബ് ഭീഷണിക്ക് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബോംബ് ഭീഷണി ലഭിച്ച സ്‌കൂളുകൾ ഇവയാണ്:-

1. ഡിപിഎസ് വർത്തൂർ
2. ഗോപാലൻ ഇന്റർനാഷണൽ സ്കൂൾ
3. പുതിയ അക്കാദമി സ്കൂൾ
4. സെന്റ് വിൻസെന്റ് പോൾ സ്കൂൾ...
5. ഇന്ത്യൻ പബ്ലിക് സ്കൂൾ ഗോവിന്ദ്പുര
6.എബനേസർ ഇന്റർനാഷണൽ സ്കൂൾ, ഇലക്ട്രോണിക് സിറ്റി.

ഹിന്ദി ഇംഗ്ലീഷിന് ബദലാകണം; വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ പരസ്പരം സംസാരിക്കേണ്ടത് ഹിന്ദിയിൽ: ആഭ്യന്തരമന്ത്രി അമിത് ഷാ

ഇംഗ്ലീഷിന് ബദലായി ഹിന്ദി (Hindi) മാറണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഭരണ കാര്യങ്ങള്‍ക്കുള്ള മാധ്യമമായി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) തീരുമാനിച്ചു. ഈ തീരുമാനം ഹിന്ദിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇപ്പോള്‍ മന്ത്രിസഭയുടെ അജണ്ടയുടെ 70 ശതമാനവും ഹിന്ദിയിലാണ് തയ്യാറാക്കുന്നതെന്ന് മന്ത്രി സമിതി അംഗങ്ങളെ അറിയിച്ചു. രാജ്യത്തിന്റെ അഖണ്ഡതയുടെ ഭാഗമായി ഔദ്യോഗിക ഭാഷയായ ഹിന്ദിയെ മാറ്റിയെടുക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് 'ഇന്ത്യയുടെ ഭാഷ'യിലായിരിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്കാണ് ഷാ ഊന്നല്‍ നല്‍കിയത്. ഒന്നാമതായി, സമിതിയുടെ റിപ്പോര്‍ട്ടിന്റെ 1 മുതല്‍ 11 വരെയുള്ള വാല്യങ്ങളിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി ജൂലൈയില്‍ ഒരു യോഗം ചേരാൻ സമിതിയ്ക്ക് നിർദ്ദേശം നൽകി. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക ഭാഷാ സമിതി സെക്രട്ടറി അതിന്റെ അംഗങ്ങളെ അറിയിക്കണമെന്നും ഷാ പറഞ്ഞു.

Also Read- CPM Party Congress| 'ചാമ്പിക്കോ'; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിൽ ‘ഭീഷ്മ’ സ്റ്റൈലിൽ മുഖ്യമന്ത്രി പിണറായി വിജയൻ

രണ്ടാമതായി, ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദിയിൽ പ്രാഥമിക പരിജ്ഞാനം നല്‍കേണ്ടതിന്റെയും ഹിന്ദി അധ്യാപന പരീക്ഷകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. മൂന്നാമതായി, ഹിന്ദി നിഘണ്ടു പരിഷ്‌കരിച്ച് പുനഃപ്രസിദ്ധീകരിക്കണമെന്നും ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചു.
Published by:Anuraj GR
First published: