• HOME
 • »
 • NEWS
 • »
 • india
 • »
 • Tablighi Jamaat | 'വിദേശത്തു നിന്നെത്തിയവരെ ബലിയാടുകളാക്കി'; തബ്ലീഗി ജമാഅത്ത് പ്രവർത്തകർക്കെതിരായ എഫ്ഐആർ തള്ളി മുംബൈ ഹൈക്കോടതി

Tablighi Jamaat | 'വിദേശത്തു നിന്നെത്തിയവരെ ബലിയാടുകളാക്കി'; തബ്ലീഗി ജമാഅത്ത് പ്രവർത്തകർക്കെതിരായ എഫ്ഐആർ തള്ളി മുംബൈ ഹൈക്കോടതി

രാജ്യത്ത് എത്തുന്ന അതിഥികളോട് കുറച്ചു കൂടി സഹിഷ്ണുതാപരമായും സംവേദന ക്ഷമതയോടും പെരുമാറണം എന്നും അതിഥി ദേവോ ഭാവ എന്ന ആപ്ത വാക്യം എടുത്ത് പറഞ്ഞു കൊണ്ട് കോടതി വ്യക്തമാക്കി. 

 Tablighi Jamaat

Tablighi Jamaat

 • Last Updated :
 • Share this:
  മുംബൈ: തബ്ലീഗി ജമാഅത്ത് പ്രവർത്തകരായ 29 വിദേശികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ തള്ളി മുംബൈ ഹൈക്കോടതി. ഡൽഹിയിൽ നിസാമുദ്ദീനിൽ നടന്ന തബ്ലീഗി സമ്മേളനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇവർക്കെതിരെ പകർച്ചാവ്യാധി നിയമം അടക്കം വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

  ഐവറി കോസ്റ്റ്, ഘാന, ടാൻസാനിയ, ഇന്തോനേഷ്യ തുടങ്ങി ആറോളം രാജ്യങ്ങളിൽ നിന്നുള്ളവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. പകർച്ചാവ്യാധി നിയമത്തിന് പുറമെ മഹാരാഷ്ട്ര പൊലീസ് ആക്ട്, ദുരന്തനിവാരണ നിയമം, വിസാ നിയമങ്ങൾ ലംഘിച്ചു എന്നാരോപിച്ച് ഫോറിനേഴ്സ് ആക്ട് തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയായിരുന്നു പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിദേശികൾക്ക് പുറമെ ഇവർക്ക് ഇവിടെ അഭയം നൽകിയ മസ്ജിദ് ട്രസ്റ്റികൾ ഉൾപ്പെടെ ആറു പേരെയും കേസിൽ പ്രതി ചേർത്തിരുന്നു.

  പലഭാഗങ്ങളായി പല മസ്ജിദുകളിൽ കഴിഞ്ഞിരുന്ന വിദേശത്തു നിന്നെത്തിയ തബ്ലീഗി പ്രവർത്തകർ ലോക്ക് ഡൗൺ നിയമലംഘനം നടത്തുകയും പല സ്ഥലങ്ങളിലായെത്തി ആരാധന നടത്തുകയും ചെയ്തുവെന്നാണ് പൊലീസ് ആരോപിക്കുന്നത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തതെന്നാണ് പൊലീസ് അറിയിച്ചത്.

  വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളാണ് ജസ്റ്റിസ് ടി.വി.നാലവഡെ, ജസ്റ്റിസ് എം.ജി.സെവ്ലിക്കർ എന്നിവരടങ്ങിയ‍ ബഞ്ച് പരിഗണിച്ചത്. ഇന്ത്യൻ ഗവൺമെന്‍റ് അനുവദിച്ച സാധുവായ വിസ ഉപയോഗിച്ചാണ് രാജ്യത്തേക്ക് വന്നതെന്നാണ് പരാതിക്കാർ പറയുന്നത്. ഇന്ത്യയുടെ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, ഭക്ഷണം, ആതിഥേയ മര്യാദ എന്നിവ അനുഭവിച്ചറിയാന്‍ ആയിരുന്നു എത്തിയത്. എയർപോര്‍ട്ടിൽ കോവിഡ് പരിശോധന നടത്തിയിരുന്നു. അവിടെ ഫലം നെഗറ്റീവ് ആണെന്ന് ബോധ്യപ്പെട്ട ശേഷമാണ് എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ചത്.
  You may also like:അന്യമതസ്ഥനെ പ്രണയിച്ച 17കാരിയുടെ തല മൊട്ടയടിച്ചു; ഫ്രാന്‍സില്‍ നിയമ നടപടി നേരിട്ട് മുസ്ലീം കുടുംബം [NEWS]വഴക്കുണ്ടാക്കാത്ത ഭർത്താവ് എന്തൊരു മനുഷ്യനാണ്? 'മനംമടുത്ത്' വിവാഹമോചനം തേടി യുവതി [NEWS] COVID 19| രണ്ട് വർഷത്തിനുള്ളിൽ കോവിഡ് നിയന്ത്രണവിധേയമായേക്കും; ലോകാരോഗ്യ സംഘടന മേധാവി [NEWS]
  രാജ്യത്തേക്ക് എത്തിയ വിവരം അഹമ്മദാനഗർ പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും ചെയ്തിരുന്നു.
  മാർച്ച് 23ന് ലോക്ക്ഡൗൺ നിലവിൽ വന്നതോടെ യാത്രകൾക്ക് തടസം നേരിട്ടു. വാഹനങ്ങൾ ലഭിക്കാതെ വന്നു. ഹോട്ടലുകളും ലോഡ്ജുകളും അടച്ചു പൂട്ടിയതോടെയാണ് വിവിധ മസ്ജിദുകൾ അഭയം നൽകിയത്. ഇവിടെ ഒരു തരത്തിലുമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നില്ല ഒരു ചട്ടങ്ങളും ലംഘിച്ചിരുന്നില്ല എന്നും ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മർക്കസിലും ശാരീരിക അകലം ഉൾപ്പെടെ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പാലിച്ചിരുന്നുവെന്നും പറയുന്നു. ഇതിന് പുറമെ ഇവരുടെ വിസ നിയമത്തിൽ മസ്ജിദുകൾ അടക്കമുള്ള വിശ്വാസ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന കാര്യവും പ്രത്യേകം ഇവർ പരാമർശിക്കുന്നുണ്ട്.

  എന്നാൽ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ ഇസ്ലാം വിശ്വാസം പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചുവെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നുമാണ് പറയുന്നത്. ഇതിന് പുറമെ വിദേശനിന്നെത്തിയ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും പറയുന്നു. പൊതു സ്ഥലങ്ങളിൽ അടക്കം നിരോധനനിയമം നിലവിലുണ്ടായിട്ടും ഇതൊക്കെ ലംഘിച്ച് ഇവർ തബ്ലീഗി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മർക്കസിൽ പങ്കെടുത്തവർ കോവിഡ് പരിശോധനയ്ക്കായി മുന്നോട്ട് വരണമെന്ന് അഭ്യർഥന നടത്തിയിട്ടും ഇതിനും പലരും തയ്യാറായില്ലെന്നും കോവിഡ് വ്യാപന ഭീഷണി ഉയർത്തിയെന്നും പൊലീസ് പറയുന്നു. ഇങ്ങനെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എഫ്ഐആർ.

  വിസാ നിയമങ്ങൾ അടക്കം വിശദമായി പരിശോധിച്ച ശേഷമാണ് ഇവർക്കെതിരായ എഫ്ഐആർ കോടതി തള്ളിയത്. പൊലീസിനെതിരെ കടുത്ത വിമർശനങ്ങളും കോടതി ഉന്നയിച്ചു. വിദേശസഞ്ചാരികൾക്ക് ആരാധന സ്ഥലങ്ങൾ സന്ദർശിക്കുന്നതിനോ ആരാധനകളിൽ പങ്കെടുക്കുന്നതിനോ ഒരു വിലക്കും ഇതുവരെയില്ല എന്നാണ് കോടതി വ്യക്തമാക്കിയത്.

  "തബ്ലീഗി ജമാഅത്ത് എന്നത് മുസ്ലീങ്ങളിലെ ഒരു പ്രത്യേക വിഭാഗം അല്ല മറിച്ച് വിശ്വാസ നവീകരണത്തിനുള്ള ഒരു പ്രസ്ഥാനം മാത്രമാണ്.. എല്ലാ മതങ്ങളും ഇങ്ങനെ കാലങ്ങളായി നവീകരിക്കപ്പെട്ടാണ് വളർന്നത്.. കാലത്തിനും സമൂഹത്തിനും അനുസരിച്ച് ഇത്തരത്തിൽ നവീകരണം അത്യാവശ്യവുമാണ്..' ഇവിടെ ഒരു രേഖകളിൽ പോലും ഈ വിദേശ സഞ്ചാരികൾ ഇന്ത്യൻ ഭാഷയായ ഹിന്ദിയോ അല്ലെങ്കിൽ ഉർദുവോ സംസാരിക്കുന്നുവെന്നതിന് തെളിവില്ല.. അവർ അറബ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളാണ് സംസാരിക്കുന്നത്. ഇതിന്‍റെയൊക്കെ അടിസ്ഥാനത്തിൽ തബ്‌ലീഗി ജമാഅത്തിന്റെ ആശയങ്ങൾ അറിയാനുള്ള ഉദ്ദേശം മാത്രമാകും ഈ വിദേശികൾക്കു ഉണ്ടായിരുന്നതെന്നു വേണമെങ്കിൽ പറയാം

  അതിനു പുറമേ ഇവർക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിൽ പലതും അവ്യക്തവുമാണ്. ആ സാഹചര്യത്തിൽ ഇവർ ഇസ്ലാം വിശ്വാസം പ്രചരിപ്പിക്കാനും മത പരിവർത്തനം പ്രോത്സാഹിപ്പിക്കാനും ആണ് ഇവിടെ എത്തിയതെന്ന് ആരോപിക്കാൻ കഴിയില്ല..

  തബ്‌ലീഗി ജമാഅത് സമ്മേളനത്തിൽ പങ്കെടുത്ത വിദേശികളെ മാധ്യമങ്ങൾ ചിത്രീകരിച്ച രീതിക്കെതിരെയും കോടതിയിൽ വിമർശനം ഉയർന്നു .. 'ഡൽഹിയിൽ നടന്ന മർകസിൽ പങ്കെടുക്കാൻ എത്തിയ വിദേശികൾക്കെതിരെ അച്ചടി ഇലക്ട്രോണിക് മാധ്യമങ്ങളിൽ വൻ തോതിൽ പ്രചാരണം നടന്നിരുന്നു . ഇവരാണ് കോവിഡ് വ്യാപനം ഉണ്ടാക്കിയത് എന്ന് ചിത്രീകരിക്കുന്ന തരത്തിൽ ആയിരുന്നു പ്രചാരണം' എന്നായിരുന്നു വിമർശനം .

  ഒരു മഹാമാരിയോ ദുരന്തമോ ഉണ്ടാകുമ്പോൾ ആരെയെങ്കിലും ബലിയാട് ആക്കാൻ ആണ് ഒരു രാഷ്ട്രീയ സർക്കാർ ശ്രമിക്കുന്നത് .ഇവിടത്തെ സാഹചര്യങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഈ വിദേശികൾ ബലിയാടുകൾ ആയി എന്ന് വേണം കരുതാൻ . മേൽപ്പറഞ്ഞ സാഹചര്യങ്ങളും രാജ്യത്തെ നിലവിലെ കോവിഡ് കണക്കുകളും വച്ചു നോക്കിയാൽ പരാതിക്കാർക്കെതിരായി യാതൊരു നടപടികളും ഉണ്ടാകാൻ പാടില്ല .. പകരം ഇത്‌ പോലെ ഒരു പ്രവർത്തി ചെയ്തതിനു പകരമായി അനുകൂലമായ എന്തെങ്കിലും നടപടികൾ കൈക്കൊള്ളുക എഫ് ഐ ആർ തള്ളാൻ ഉത്തരവിട്ടു കൊണ്ട് കോടതി നിർദേശിച്ചു

  രാജ്യത്ത് എത്തുന്ന അതിഥികളോട് കുറച്ചു കൂടി സഹിഷ്ണുതാപരമായും സംവേദന ക്ഷമതയോടും പെരുമാറണം എന്നും അതിഥി ദേവോ ഭാവ എന്ന ആപ്ത വാക്യം എടുത്ത് പറഞ്ഞു കൊണ്ട് കോടതി വ്യക്തമാക്കി.
  Published by:Asha Sulfiker
  First published: