• HOME
  • »
  • NEWS
  • »
  • india
  • »
  • 'ആ ഗതി വരും' കളിക്കളത്തിനുള്ള സ്ഥലത്ത് അനധികൃത നിർമാണം നടത്തിയവർക്ക് ബോംബെ ഹൈക്കോടതി മുന്നറിയിപ്പ്

'ആ ഗതി വരും' കളിക്കളത്തിനുള്ള സ്ഥലത്ത് അനധികൃത നിർമാണം നടത്തിയവർക്ക് ബോംബെ ഹൈക്കോടതി മുന്നറിയിപ്പ്

സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും സ്റ്റേ നിലനിൽക്കേയാണ് അനധികൃത നിർമാണം

  • Last Updated :
  • Share this:
    മുംബൈ: കളിക്കളത്തിനുള്ള സ്ഥലത്ത് അനിധികൃത കെട്ടിട നിർമാണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി ബോംബെ ഹൈക്കോടതി. സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും സ്റ്റേ നിലനിൽക്കേയാണ് നിർമാണം. നിർമാണവുമായി മുന്നോട്ടുപോയാൽ നോയിഡയിൽ പൊളിച്ചു നീക്കപ്പെട്ട സൂപ്പർടെക്ക് ഇരട്ടഗോപുരത്തിന്റെ ഗതി വരുമെന്നാണ് കോടതി ഇന്ന് മുന്നറിയിപ്പ് നൽകിയത്.

    മുംബൈ ഖറിൽ കളിക്കളത്തിനായി മാറ്റിവെച്ച സ്ഥലത്താണ് റിയൽ എസ്റ്റേറ്റ് മേധാവിയുടെ കെട്ടിട നിർമാണം. ഇതിനെതിരായി സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ മുന്നറിയിപ്പ്. ചീഫ് ജസ്റ്റ് ദിപീന്ദർ ദത്ത, ജസ്റ്റിസ് എംഎസ് കർണിക് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

    1995ലെ സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് നിർമാണം തുടരുന്ന സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞയാഴ്ച കോടതി ഒരു ആർക്കിടെക്റ്റിനെ ചുമതലപ്പെടുത്തിയിരുന്നു. നിർമാണം എത്രത്തോളം നടത്തിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.

    Also read: നോയിഡയിലെ ഇരട്ട ടവറുകൾ ഇനി ഓർമ്മ ; നീക്കം ചെയ്യാനുള്ളത് 35,000 ക്യുബിക് മീറ്റർ അവശിഷ്ടങ്ങൾ

    ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചതായി ബെഞ്ചിനെ അറിയിച്ചതിനെത്തുടർന്ന് കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി സെപ്റ്റംബർ 20 ലേക്ക് മാറ്റി.

    Also read: അംബരചുംബികൾ നിലംപതിച്ചു; നോയിഡയിലെ ഫ്ലാറ്റ് പൊളിക്കൽ പൂർത്തിയായി

    ഭൂമിയുടെ അതിർത്തി നിർണയിക്കുന്നത് വരെ നിർമാണത്തിനുള്ള സ്റ്റേ ഒഴിവാക്കണമെന്ന് നിർമാതാക്കൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. ആവശ്യം നിരസിച്ച കോടതി “നമുക്ക് കാത്തിരിക്കാം. നിങ്ങൾക്ക് സൂപ്പർടെക് പോലുള്ള വിധി നേരിടേണ്ടി വന്നേക്കാം,”എന്നും പറഞ്ഞു.

    സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ് നോയിഡയിലെ സൂപ്പർടെക് കെട്ടിടങ്ങൾ പൊളിച്ചു നീക്കിയത്. 32 ഉം 29 ഉം നിലകളുള്ള സെക്‌ടർ 93 എയിലെ അപെക്‌സ്, സെയാനിൻ എന്നീ കെട്ടിടങ്ങളാണ് ആഗസ്റ്റ് 28 നായിരുന്നു കെട്ടിടം സ്ഫോടക വസ്തുക്കൾ വെച്ച് തകർത്തത്. കെട്ടിടങ്ങൾ അനധികൃതമായി നിർമിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഉത്തരവ്. 20 കോടിയോളം രൂപ ചെലവായ പൊളിക്കൽ നടപടിക്ക് റിയൽ എസ്റ്റേറ്റ് കമ്പനി തന്നെ പണം നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
    Published by:Naseeba TC
    First published: