• HOME
 • »
 • NEWS
 • »
 • india
 • »
 • രണ്ടു വിവാഹം കഴിച്ച സ്ത്രീ വേറൊരാളുമായി ലൈംഗികമായി ബന്ധപ്പെട്ടാൽ അതിന്റെ ഫലം അനുഭവിക്കാൻ ബാധ്യസ്ഥ; ബോംബെ ഹൈക്കോടതി

രണ്ടു വിവാഹം കഴിച്ച സ്ത്രീ വേറൊരാളുമായി ലൈംഗികമായി ബന്ധപ്പെട്ടാൽ അതിന്റെ ഫലം അനുഭവിക്കാൻ ബാധ്യസ്ഥ; ബോംബെ ഹൈക്കോടതി

ബലാത്സംഗക്കേസിൽ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ പരാമർശം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  മുംബൈ: വിവാഹമോചനം നേടി മറ്റൊരാളെ വിവാഹം ചെയ്തതിന് ശേഷം വേറൊരാളുമായി ലൈംഗികമായി ബന്ധപ്പെട്ടാൽ അതിന്റെ ഫലം അനുഭവിക്കാൻ സ്ത്രീ ബാധ്യസ്ഥയാണെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗക്കേസിൽ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ പരാമർശം. ഇര രണ്ട് തവണ വിവാഹിതയായ സ്ത്രീ ആയതിനാൽ അവർക്ക് ഇത്തരത്തിൽ മറ്റൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്നാണ് ജസ്റ്റിസ് ഭാരതി ദാംഗ്രേ സെപ്തംബർ 14ന് പുറത്ത് വിട്ട ഉത്തരവിൽ പറയുന്നത്. ഇരുവരും തമ്മിൽ പരസ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധം നടന്നിട്ടുള്ളത്. അതിനാൽ ഇത് ബലാത്സംഗത്തിൻെറ പരിധിയിൽ വരില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

  “കുറഞ്ഞ സമയത്തിനുള്ളിൽ നിന്നുകൊണ്ട് രണ്ട് വട്ടം ലൈംഗികമായി ഉപയോഗിച്ചു” എന്നാണ് പരാതിക്കാരി കോടതിയിൽ പറഞ്ഞത്. തനിക്ക് 22 വയസ്സാണ് പ്രായം എന്നാണ് സ്ത്രീ നൽകിയ പരാതിയിൽ പറയുന്നത്. ഇത് ശരിയായ പ്രായമല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പത്ത് വർഷം മുമ്പാണ് ഇവർ ആദ്യം വിവാഹിതായത്. ആ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്. പിന്നീട് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു.

  Also Read-അമ്മ ഇഷ്‌ടഭക്ഷണം തയാറാക്കി നൽകിയില്ല; 16കാരി തൂങ്ങിമരിച്ചു

  2021 ഫെബ്രുവരി 21ന് ആരോപണ വിധേയനായ വ്യക്തിക്കൊപ്പം സ്ത്രീ ജോലികഴിഞ്ഞ് തിരികെ വരികയായിരുന്നു. രാത്രി 11.30ഓടെയാണ് സംഭവം ഉണ്ടായത്. ബൈക്കിലാണ് ഇരുവരും യാത്ര ചെയ്തിരുന്നത്. വിജനമായ ഒരിടത്ത് വെച്ച് ഇയാൾ ബൈക്ക് നിർത്തി ഒരു മതിലിനോട് ചേർത്ത് നിർത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു എന്നാണ് സ്ത്രീയുടെ പരാതി. ആരോടും ഇക്കാര്യം പറയരുതെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും അവർ പരാതിയിൽ പറഞ്ഞു.

  എന്നാൽ സംഭവം ഭർത്താവ് അറിഞ്ഞതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. പ്രതിയുമായുള്ള ഭാര്യയുടെ ബന്ധത്തെ ഭർത്താവ് ചോദ്യം ചെയ്തു. എന്നാൽ താൻ ലൈംഗിക അതിക്രമത്തിന് ഇരയാവുകയായിരുന്നുവെന്ന് സ്ത്രീ ഭർത്താവിനോട് വെളിപ്പെടുത്തി. ഇതോടെ ഫെബ്രുവരി 27ന് പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. അടുത്ത ദിവസം തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

  ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ രണ്ട് തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്ന് പറയുന്നത് നുണയാണെന്നും ഇത് ബലാത്സംഗം തന്നെയാണെന്നും സ്ത്രീയുടെ അഭിഭാഷക കോടതിയിൽ വാദിച്ചു. എന്നാൽ കേസ് പരിഗണിച്ച ജസ്റ്റിസ് ദാംഗ്രെ മറ്റൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൻെറ പ്രത്യാഘാതം സ്ത്രീക്ക് ബോധ്യമുള്ളതാവുമെന്ന് നിരീക്ഷിച്ചു.

  Also Read-ഭാര്യയുടെ അനുമതിയില്ലാത്ത ലൈംഗികപീഡനം ഭർത്താവിന്റെ കുറ്റമാക്കണമെന്ന് സുപ്രീം കോടതി: കേന്ദ്രസർക്കാരിന്‍റെ അഭിപ്രായം തേടി

  പരാതിക്കാരി നൽകിയ പരാതിയിൽ തന്നെ ഗുരുതരമായ പിഴവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 22 വയസ്സ് പ്രായമെന്നാണ് പരാതിയിൽ പറയുന്നത്. പത്ത് വർഷം മുമ്പ് വിവാഹം കഴിഞ്ഞ ഒരാളുടെ പ്രായം ഇപ്പോൾ 22 ആവാൻ യാതൊരു സാധ്യതയുമില്ലെന്നും കോടതി വ്യക്തമാക്കി. ഒരു തവണ വിവാഹമോചനം നടത്തി, മറ്റൊരാളെ വിവാഹം ചെയ്തതിന് ശേഷം വീണ്ടും വേറൊരാളുമായി ലൈംഗികമായി ബന്ധപ്പെട്ടാൽ അതിൻെറ ഫലം എന്തായാലും അനുഭവിക്കാൻ ഈ സ്ത്രീ ബാധ്യസ്ഥയാണെന്നും ജസ്റ്റിസ് ദാംഗ്രെ കൂട്ടിച്ചേർത്തു.

  നിലവിലെ വിവാഹബന്ധത്തിൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ പ്രതിക്കെതിരെ വ്യാജപരാതി നൽകുകയാണ് സ്ത്രീ ചെയ്തിരിക്കുന്നത്. സമ്മതത്തോടെയാണ് ലൈംഗികബന്ധം നടന്നതെന്ന് പ്രതി വ്യക്തമാക്കിയിട്ടുണ്ട്. ആരോപണ വിധേയന് ജാമ്യം അനുവദിക്കാതിരിക്കാൻ കാരണങ്ങളൊന്നും താൻ കാണുന്നില്ലെന്നും ദാംഗ്രെ പറഞ്ഞു. അതിനാൽ കേസിൽ പ്രതിക്ക് ജാമ്യം അനുവദിക്കുകയാണെന്നും കോടതി അറിയിച്ചു.
  Published by:Jayesh Krishnan
  First published: