• HOME
  • »
  • NEWS
  • »
  • india
  • »
  • Modi@20| മുഖ്യമന്ത്രി കസേരയിൽ നിന്ന് പ്രധാനമന്ത്രി പദം വരെ; രണ്ട് പതിറ്റാണ്ടിലെ മോദി ജീവിതം പറയുന്ന പുസ്തകം ‘മോദി@20’ ഏപ്രിലിൽ പുറത്തിറങ്ങും

Modi@20| മുഖ്യമന്ത്രി കസേരയിൽ നിന്ന് പ്രധാനമന്ത്രി പദം വരെ; രണ്ട് പതിറ്റാണ്ടിലെ മോദി ജീവിതം പറയുന്ന പുസ്തകം ‘മോദി@20’ ഏപ്രിലിൽ പുറത്തിറങ്ങും

ഭരണകര്‍ത്താവ്, രാഷ്ട്രീയനേതാവ് എന്നീ രണ്ട് നിലകളിലുമുള്ള മോദിയുടെ സംഭാവനകള്‍ ആഴത്തില്‍ പകര്‍ത്തുന്നതാവും പുസ്തകം.

  • Share this:
    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi) രണ്ട് പതിറ്റാണ്ട് കാലത്തെ ജീവിതം വിവരിക്കുന്ന പുസ്തകം ഉടൻ പുറത്തിറങ്ങും. ‘മോദി@20: ഡ്രീംസ് മെറ്റ് ഡെലിവറി’ (Modi @20: Dreams Met Delivery) എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ കസേരയിൽ നിന്നു രാജ്യത്തിന്റെ പ്രധാനമന്ത്രി പദം വരെയുള്ള അദ്ദേഹത്തിന്റെ ജീവിതയാത്രയാണ് പുസ്തകത്തിൽ പറയുന്നത്. അടുത്ത മാസം പകുതിയോടെ പുസ്തകം വായനക്കാരിലേക്കെത്തുമെന്ന് പ്രസാധകരായ രൂപ പബ്ലിക്കേഷൻസ് അറിയിച്ചു.

    ഭരണകര്‍ത്താവ്, രാഷ്ട്രീയനേതാവ് എന്നീ രണ്ട് നിലകളിലുമുള്ള മോദിയുടെ സംഭാവനകള്‍ ആഴത്തില്‍ പകര്‍ത്തുന്നതാവും പുസ്തകം. ബ്ലൂ ക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷനാണ് പ്രധാനമന്ത്രിയുടെ ജീവിതത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുസ്തകം എഡിറ്റ് ചെയ്ത് തയ്യാറാക്കുന്നത്.



    2002-ലാണ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതിനുശേഷമാണ് വികസന നായക പരിവേഷവുമായി അദ്ദേഹം ദേശീയ തലത്തിലേക്ക് വളരുന്നത്. 2014ലാണ് പ്രധാനമന്ത്രി കസേരയിലേക്ക് അദ്ദേഹം എത്തുന്നത്. പ്രധാനമന്ത്രി എന്ന നിലയില്‍, മോദി വിഭാവനം ചെയ്ത ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും അവയുടെ നടപ്പാക്കലിനെക്കുറിച്ചുള്ള പദ്ധതികളുമാണ് പുസ്തകം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. അതോടൊപ്പം, ഗുജറാത്തിന്റെ വികസനരംഗത്ത് നടത്തിയ വലിയ പരിഷ്‌കരണങ്ങളും പുസ്തകത്തില്‍ ചര്‍ച്ചയാവുന്നുണ്ട്.


    Also Read- Congress| തെരഞ്ഞെടുപ്പ് തോൽവി: അഞ്ചു സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷൻമാരും രാജിവെക്കണമെന്ന് സോണിയ ഗാന്ധി


    വിവിധ രംഗങ്ങളിലുള്ള പ്രമുഖരും വിദഗ്ധരും ബുദ്ധിജീവികളും മോദിയുടെ ഭരണപരമായ നേട്ടങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് നടത്തുന്ന ആഴത്തിലുള്ള വിശകലനങ്ങളാണ് പുസ്തകത്തിന്റെ മറ്റൊരു സവിശേഷതയെന്നും രൂപ പബ്ലിക്കേഷന്‍സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഗുജറാത്ത് സംസ്ഥാനവും ഇന്ത്യാ രാജ്യവും കടന്നുപോയ രണ്ട് പതിറ്റാണ്ടുകളുടെ ഡോക്യുമെന്റഷേന്‍ ആയിരിക്കും ഈ പുസ്തകം.
    Published by:Rajesh V
    First published: