നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജയപ്രദക്കെതിരായ 'കാക്കിനിക്കർ' പരാമർശം: കുറ്റക്കാരനെന്ന് തെളിഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അസം ഖാന്‍

  ജയപ്രദക്കെതിരായ 'കാക്കിനിക്കർ' പരാമർശം: കുറ്റക്കാരനെന്ന് തെളിഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അസം ഖാന്‍

  ലൈംഗികപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയുടെ പേരിൽ അസം ഖാനെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  azamkhan-jayaprada

  azamkhan-jayaprada

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി : ബിജെപി സ്ഥാനാർഥി ജയപ്രദക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സമാജ് വാദി നേതാവ് അസം ഖാൻ. തന്റെ പരാമർശങ്ങൾ വളച്ചൊടിക്കപ്പെട്ടതാണെന്നും ജയപ്രദയെ അപമാനിക്കുന്ന തരത്തിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെന്ന് തെളിഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിൻവാങ്ങുമെന്നുമാണ് ഖാൻ അറിയിച്ചിരിക്കുന്നത്.

   Also Read-തെരഞ്ഞെടുപ്പടുക്കുമ്പോൾ വോട്ടർ പട്ടികയിൽ പേരില്ലാത്തത് എന്ത് ദ്രാവിഡാണ്?

   രാംപുർ മണ്ഡലത്തിൽ അസം ഖാനെതിരെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് അഭിനേത്രി കൂടിയായ ജയപ്രദയെയാണ്. രണ്ട് തവണ സമാജ് വാദി പാർട്ടി അംഗമായി താരം ജയിച്ചു കയറിയ മണ്ഡലമാണിത്. ഇത്തവണ സമാജ് വാദി മുതിര്‍ന്ന നേതാവ് അസം ഖാനെതിരെയാണ് ബിജെപി സ്ഥാനാര്‍ഥിയായി ജയപ്രദ അങ്കത്തിനിറങ്ങിയത്. ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അസം ഖാൻ ജയപ്രദക്കെതിരെ നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ലൈംഗികപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയുടെ പേരിൽ അസം ഖാനെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷനും വിഷയത്തിൽ‌ സമാജ് വാദി നേതാവിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

   'രാഷ്ട്രീയം ഇത്രത്തോളം തരം താഴുമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.. പത്ത് വര്‍ഷക്കാലം ആ വ്യക്തി രാംപുരിന്റെ രക്തം ഊറ്റിക്കുടിച്ചു..ഞാനാണ് അയാളെ കൈപിടിച്ച് രാംപുരിലേക്ക് കൊണ്ടുവന്നത്. ഇവിടുത്തെ ഓരോ തെരുവും അവർക്ക് പരിചിതമാക്കിയത്.. ആരും അവരെ തൊടാനോ മോശം വാക്കുകൾ പറയാനോ ഞാൻ അനുവദിച്ചിരുന്നില്ല.. ആ വ്യക്തിയെ പത്ത് വർഷം നിങ്ങളുടെ പ്രതിനിധിയാക്കി.. പക്ഷെ ആ വ്യക്തിയുടെ യഥാർഥ മുഖം മനസിലാക്കാൻ നിങ്ങൾ 17 വർഷമെടുത്തു. എന്നാൽ അവരുടെ ഉള്ളിൽ കാക്കി അടിവസ്ത്രമാണുള്ളതെന്ന് ഞാൻ 17 ദിവസങ്ങൾ കൊണ്ട് തന്നെ മനസിലാക്കി'. എന്നായിരുന്നു അസം ഖാന്റെ പരാമർശം.

   സംഗതി വിവാദമായ സാഹചര്യത്തിലാണ് അസം ഖാന്റെ വിശദീകരണം.. തന്റെ പ്രസംഗത്തിൽ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ വാക്കുകൾ വളച്ചൊടിച്ച മാധ്യമങ്ങൾക്ക് നേരെയും കടുത്ത വിമര്‍ശനങ്ങളാണ് ഖാൻ ഉന്നയിച്ചത്.

   First published:
   )}