news18india
Updated: April 13, 2019, 7:39 PM IST
Mayawati
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വർഗീയ പരാമർശങ്ങൾക്കു മറുപടിയുമായി ബിഎസ്പി അധ്യക്ഷ മായാവതി. "അലി’യും "ബജ്‌രംഗ്ബലി’യും തങ്ങളുടെ ആളുകളാണെന്നും അതുകൊണ്ടുതന്നെ ഇരുകൂട്ടരുടെയും അനുഗ്രഹത്തിൽ അവരുടെ വോട്ടുകൾ ഞങ്ങൾക്ക് ലഭിക്കുമെന്നും മായാവതി പറഞ്ഞു.
അഖിലേഷ് യാദവിനൊപ്പമുള്ള ബദായൂനിലെ എസ്പി സ്ഥാനാർഥി ധർമേന്ദ്ര യാദവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു മായാവതി. ഉയര്‍ന്ന ജാതിക്കാർ ബിജെപിയുടെ തെറ്റായ നയങ്ങളിൽ അസംതൃപ്തരാണ്. അവർ ഞങ്ങളോടൊപ്പമാണ്. ബിജെപിക്കോ കോൺഗ്രസിനോ അവർ വോട്ട് ചെയ്യില്ല. പൊതുജനത്തിന്റെ കോടിക്കണക്കിന് രൂപ പരസ്യത്തിനായി ചെലവഴിക്കുന്ന ബിജെപി സർക്കാരിനെതിരെയും മായാവതി രൂക്ഷമായി പ്രതികരിച്ചു.
Also read:
മാവോയിസ്റ്റ് ഭീഷണി; വയനാട്ടിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി പരാതി നൽകി
മീററ്റിലെ റാലിയിലാണ് യോഗി അലി, ബജ്‌രംഗ്ബലി പരാമർശങ്ങൾ നടത്തിയത്. അലിയും ബജ്‌രംഗ്ബലിയും തമ്മിലുള്ള പോരാട്ടമാണ് ലോക്സഭ തെരഞ്ഞെടുപ്പെന്ന രീതിയിലായിരുന്നു യോഗിയുടെ പ്രസംഗം. ഇതേതുടർന്ന് യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
First published:
April 13, 2019, 7:39 PM IST