ന്യൂഡൽഹി: ബോക്സറും ബീജിംഗ് ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവുമായ വിജേന്ദർ സിംഗ് കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന് സൂചന. സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്നാകും വിജേന്ദർ ജനവിധി തേടുന്നത്.
മണ്ഡലത്തിലെ വോട്ടർമാരെ ആകർഷിക്കാൻ വിജേന്ദറിന് കഴിയുമെന്നാണ് പാർട്ടി വിശ്വസിക്കുന്നതെന്നാണ്പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ജാട്ട്, ഗുർജർ എന്നീ വിഭാഗക്കാർ ഏറെയുള്ള മണ്ഡലമാണ് സൗത്ത് ഡൽഹി.
also read: Sri Lanka Terror Attack: എട്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് സുഷമ സ്വരാജ്
ഹരിയാനയോടടുത്ത് കിടക്കുന്ന മണ്ഡലമാണ് സൗത്ത് ഡല്‍ഹി. ബിജെപിയുടെ രമേഷ് ബുധുരിയാണ് ഇവിടത്തെ സിറ്റിംഗ് എംപി. നേരത്തെ ഇവിടെ മത്സരിച്ച രമേഷ് കുമാറിനെ തന്നെ സ്ഥാനാർഥിയാക്കാനാണ് കോൺഗ്രസ് ആദ്യം ആലോചിച്ചിരുന്നത്. പിന്നീട് വിജേന്ദർ സിംഗിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം.
ഡൽഹി ലോക്സഭ സീറ്റിലെ ആറ് സ്ഥാനാർഥികളെ കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചു. ഷീല ദീക്ഷിത്, അജയ്മാക്കൻ, ജെപി അഗർവാൾ, അരവിന്ദ് സിംഗ് ലവ്ലി, രാജേഷ് ലിലോത്തിയ, മഹ്ബാൽ മിശ്ര എന്നിവരാണ് സ്താനാർഥികൾ. മുതിർന്ന നേതാവ് കപിൽ സിബലിന്റെ പേര് ഈ പട്ടികയിൽ ഉണ്ടായിരുന്നില്ല.
മെയ് 12നാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്. ഏപ്രിൽ 26നാണ് നാമനിര്‍ദേശ പത്രിക പിൻവലിക്കാനുള്ള അവസാനതീയതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.