നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കാലാവധി കഴിഞ്ഞ 'ഹെൽത്ത്​ ഡ്രിങ്ക്​ പൗഡർ' കഴിച്ചു; ​​ 13 കാരൻ മരിച്ചു

  കാലാവധി കഴിഞ്ഞ 'ഹെൽത്ത്​ ഡ്രിങ്ക്​ പൗഡർ' കഴിച്ചു; ​​ 13 കാരൻ മരിച്ചു

  ഹെൽത്ത് ഡ്രിങ്ക് പൗഡർ കഴിച്ച 11 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ചെന്നൈ: തറയിൽ കിടന്നു കിട്ടിയ ഹെൽത്ത്​ ഡ്രിങ്ക്​ പൗഡർ കഴിച്ച്​ പതിമൂന്നുകാരൻ മരിച്ചു. മധുര അഴകനല്ലൂർ​ പി.ചിന്നാണ്ടി മകൻ സി. ഗുണയാണ്​ മരിച്ചത്​. മകൻ കൂട്ടുകാരുമൊത്ത്​ വീടിന് മുന്നിൽ കളിക്കുമ്പോഴാണ്​ ഇവിടെ കിടന്ന ഹെൽത്ത് ഡ്രിങ്ക് പൊടി കഴിച്ചതെന്ന്​ ചിന്നാണ്ടി പറഞ്ഞു. ഗുണ ഒരു പാക്കറ്റ് മുഴുവനായും കഴിച്ചു. കാലാവധി കഴിഞ്ഞ പാക്കറ്റായിരുന്നുവെന്ന് പൊലീസ് പറയുന്നു.

   Also Read- നീലച്ചിത്രങ്ങൾക്ക് അടിമയായ പതിനാറുകാരി ഗർഭിണി; 13കാരനായ സഹോദരനെ ജുവനൈൽ ഹോമിലയച്ച് പൊലീസ്

   പൗഡർ കഴിച്ച 11 കാരൻ എസ് ശക്തികുമാറിനെ ശക്തമായ ഛർദിയെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛർദ്ദിക്കുകയും അബോധാവസ്​ഥയിലാവുകയും ചെയ്​ത ഗുണയെ ഉടനടി രാജാജി ഗവ. ആശുപത്രിയിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശനിയാഴ്ച എട്ടിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളും മറ്റു ചില കുട്ടികളുമായി നാട്ടിൽ കളിക്കുകയായിരുന്നു. ഈ സമയമാണ് തറയിൽ കിടന്ന് രണ്ട് ഹെൽത്ത് ഡ്രിങ്ക് പൗഡറിന്റെ കവറുകൾ ഇവർക്ക് കിട്ടിയത്. ഉടൻ തന്നെ ഗുണയും ശക്തികുമാറും ഇത് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

   Also Read- 292 പവൻ സ്വർണം ക്യാപ്സൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ദമ്പതികൾ പിടിയിൽ

   വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുണയുടെ ആരോഗ്യ നില വഷളായതോടെ ഗവ. രാജാജി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുണയുടെ പിതാവ് പി ചിന്നാണ്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, ഹെൽത്ത് ഡ്രിങ്ക് പൗഡറിന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ‌

   Also Read- കാമുകനൊപ്പം ജീവിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ സംഭവം; വിവാഹിതയായ മകൾ ഉൾപ്പടെ മൂന്നുപേർക്ക് ജീവപര്യന്തം

   English Summary: In a tragic incident, a 13-year-old boy, C. Guna, of Alanganallur died due to food poisoning after he consumed a health drink powder of a popular brand, from a sachet that was lying on the ground. The police said that another boy, S. Sakthikumar (11), who also consumed the powder, has been admitted to a private hospital, as he was vomiting.
   Published by:Rajesh V
   First published:
   )}