ബംഗളൂരു: തന്റെ കൂടെ പബ്ജി ( PUBG) കളിക്കാറുള്ള സുഹൃത്ത് വിട്ട് പോകാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശമയച്ച് 12കാരന്. സുഹൃത്തിന്റെ യാത്ര മുടക്കാനായാണ് ഇത്തരത്തില്‍ ഒരു സന്ദേശം അയച്ചത്.
സ്കൂളിലെ സഹപാഠിയും, പബ്ജി കളിയില്‍ സഹകളിക്കാരനുമായ കൂട്ടുകാരന് യെലഹങ്ക സ്റ്റേഷനില്‍ നിന്ന് കച്ചെഗുഡ എക്സ്പ്രസ് ട്രെയ്നില്‍ യാത്ര തിരിക്കാനിരിക്കെയാണ് ഫോണിലൂടെ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. റെയില്‍വേ ഹെല്‍പ്പ് ലൈനിലേയ്ക്ക് വിളിച്ച് അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടന്‍ ട്രെയ്നുകള്‍ സ്റ്റേഷനില്‍ പിടിച്ചിട്ട്, ബോംബ് സ്ക്വാഡും, ആര്‍പിഎഫ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും സ്റ്റേഷനിലെത്തി പരിശോധന നടത്തിയെങ്കിലും ബോംബ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ നിരവധി ട്രെയ്നുകളാണ് പിടിച്ചിട്ടത്.
പിന്നിട് കോള്‍ വന്ന നമ്പറിന്റെ ടവര്‍ ലോക്കെഷന് പരിശോധിച്ചപ്പോഴാണ് പോലീസ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കിയ ശേഷം താക്കീത് നല്കി കേസെടുക്കാതെ വിട്ടയച്ചു
Cylinder Blast | പാല് തിളപ്പിക്കാന്‍ വെച്ചത് മറന്നു; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വീഡിയോ
തലനാരിഴയ്ക്ക് വന്‍ ദുരനത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും നടുക്കത്തിലുമാണ് തമിഴ്നാട്ടിലെ(Tamil Nadu) ഒരു കുടുംബം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ(Cylinder Blast) അപകടത്തില്‍ നിന്നാണ് വീട്ടുകാരനായ രാജയും ഭാര്യയും പത്ത് മാസം പ്രായമായ കുഞ്ഞും രക്ഷപ്പെട്ടത്.
രാത്രി ഗ്യാസില്‍ പല് തിളപ്പിക്കാന്‍ വെച്ച ശേഷം അയല്‍വാസിയുടെ വീട്ടിലേക്ക് രാജയുടെ ഭാര്യ പോയതിന് പിന്നാലെയായിരുന്നു അപകടം. ഗ്യാസില്‍ പാല് തിളപ്പിക്കാന്‍വെച്ച കാര്യം മറന്നുപോവുകയും ചെയ്തു. വൈക്കോല്‍ മേഞ്ഞ വീടിന് ഉടന്‍ തന്നെ തീപിടിക്കുകയും ചെയ്തു.
Also Read-Beef Missing | പൊലീസ് പിടിച്ചെടുത്ത 59 ടണ്‍ ബീഫ് കാണാതായി; അവശേഷിക്കുന്നത് 2 ടണ്‍; അന്വേഷണം
തീപിടിത്തത്തിന് പിന്നാലെ ഗ്യാസി സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്ലക്കുറുച്ചി ജില്ലിയിലെ കല്‍വരയന്‍ മലയിലെ ആദിവാസി കോളനിയിലെ ഒരു വീട്ടിലാണ് സംഭവം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.