ചെന്നൈ: പുഴയിൽ പാതി മുങ്ങിയ പാലത്തിലൂടെ ബൈക്കിൽ സഞ്ചരിച്ച നാലംഗ കുടുംബം പുഴയിൽ വീണ് പതിമൂന്നുകാരൻ ഒലിച്ചു പോയി. ചെന്നൈയിലെ മധുരവോയലിലുള്ള പുഴയിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് വി കുമരേശൻ (13), ആർ വേണുഗോപാൽ(53), ഈശ്വരി( 32), വിഘ്നേഷ് (10) എന്നിവർ ബൈക്കിൽ പാലത്തിലൂടെ കടക്കാൻ ശ്രമിച്ചത്. റോഡ് പാലത്തിന്റെ പാതി വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. പാലത്തിലൂടെ കടക്കാൻ ശ്രമിക്കവേ ബൈക്ക് തെന്നി നാല് പേരും പുഴയിലേക്ക് വീഴുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളായ രണ്ടു പേരാണ് വേണുഗോപാലിനേയും ഈശ്വരിയേയും വിഘ്നേഷിനേയും രക്ഷപ്പെടുത്തിയത്. എന്നാൽ കുമരേശൻ ഒഴുക്കിൽപെട്ടു. കുമരേശനായുള്ള തിരച്ചിൽ തുടർന്നെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
Also Read-ബലൂണില്‍ കാറ്റ് നിറയ്ക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്
അയ്നാംപക്കത്തു നിന്ന് അൽവാർതിരുനഗറിലേക്ക് കുടുംബ ചടങ്ങിന് പോകുകയായിരുന്നു ഇവർ. പാലം അപകടാവസ്ഥയിലായതിനാൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇതും കടന്ന് യാത്ര തുടർന്നതാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു. എന്നാൽ പാലത്തിനു മുകളിൽ ബാരിക്കേഡുകൾ ഉണ്ടായിരുന്നില്ലെന്നും ഞായറാഴ്ച്ച ഏഴോളം വാഹനങ്ങൾ പാലം കടന്നു പോയിരുന്നതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
Also Read-Bulli Bai App| മുസ്ലിം സ്ത്രീകളെ 'ഓൺലൈൻ ലേലത്തിന്' വെച്ച് ബുള്ളി ബായ് ആപ്പ്
വെള്ളിയാഴ്ച്ചയാണ് പാലം മുങ്ങിയത്. കനത്ത മഴയെ തുടർന്ന് തിരുവള്ളൂർ ജില്ലയിലുള്ള പൂണ്ടി ഡാമിൽ നിന്നും വെള്ളിയാഴ്ച്ച ജലം തുറന്നു വിട്ടിരുന്നു. ഈ വെള്ളമാണ് കൂവും പുഴയിൽ എത്തുന്നത്. ഞായറാഴ്ച്ച ഡാമിലെ ജലം പൂർണശേഷിയിൽ എത്തിയിരുന്നു. ഇതിനെ തുടർന്നാണ് വെള്ളം ഒഴുക്കി വിട്ടത്.
കുമരേശനു വേണ്ടി ഇന്നലെ രാത്രി 7.30 വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുഴയിലെ ഒഴുക്ക് കുറഞ്ഞാൽ ഇന്ന് വീണ്ടും തിരച്ചിൽ തുടരുമെന്ന് അഗ്നിശമന സേന അറിയിച്ചു. തിരച്ചിൽ ആരംഭിച്ച് രണ്ട് മണിക്കൂറിനു ശേഷണാണ് അപകടത്തിൽ പെട്ട ബൈക്ക് കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.