• HOME
 • »
 • NEWS
 • »
 • india
 • »
 • Amazon | ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന പെയിന്റിങ് വിറ്റു; ആമസോണിനെതിരെ പ്രതിഷേധം

Amazon | ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന പെയിന്റിങ് വിറ്റു; ആമസോണിനെതിരെ പ്രതിഷേധം

ജന്മാഷ്ടമി വിൽപ്പനയുടെ ഭാഗമായി 'എക്സോട്ടിക് ഇന്ത്യ' എന്ന വെബ്സൈറ്റിലും വിവാദ ചിത്രം വിറ്റഴിച്ചിരുന്നു

ആമസോൺ

ആമസോൺ

 • Last Updated :
 • Share this:
  ഭഗവാൻ കൃഷ്ണനെയും രാധയെയും (Lord Krishna-Radha) മോശമായി ചിത്രീകരിക്കുന്ന പെയിന്റിങ് വിറ്റതിന് ഇ-കൊമേഴ്സ് ഭീമനായ ആമസോണിനെതിരെ (Amazon) നടപടി ആവശ്യപ്പെട്ട് ഹിന്ദു ജനജാഗ്രതാ സമിതി (Hindu Janajagruti Samiti). ഇതിന് പിന്നാലെ 'ആമസോൺ ബഹിഷ്‌കരിക്കുക' (Boycott Amazon) എന്ന് ഹാഷ്ടാഗ് ട്വിറ്ററിൽ തരംഗമായിരിക്കുകയാണ്.

  ആമസോണിനെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു ജനജാഗ്രതി സമിതി ബെംഗളൂരുവിലെ സുബ്രഹ്‌മണ്യ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ജന്മാഷ്ടമി വിൽപ്പനയുടെ ഭാഗമായി 'എക്സോട്ടിക് ഇന്ത്യ' എന്ന വെബ്സൈറ്റിലും വിവാദ ചിത്രം വിറ്റഴിച്ചിരുന്നു. ബാംഗ്ലർ ആസ്ഥാനമായുള്ള ഇൻകോളജി എന്ന സ്ഥാപനമണ് ആമസോൺ വഴി ഈ ചിത്രം വിറ്റത്.

  'ആമസോൺ ബഹിഷ്‌കരിക്കുക' എന്ന ഹാഷ്ടാഗ് തരംഗമായതോടെ ആമസോണും എക്‌സോട്ടിക് ഇന്ത്യയും പെയിന്റിംഗ് പിൻവലിച്ചതായി ഹിന്ദു സംഘടന പിന്നീട് ട്വീറ്റർ പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

  ''ഞങ്ങളുടെ വെബ്‌സൈറ്റിൽ ഉചിതമല്ലാത്ത ചിത്രം അപ്ലോഡ് ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചിത്രം എത്രയും പെട്ടെന്ന് തന്നെ പിൻവലിക്കുന്നതാണ്. സംഭവത്തിൽ ക്ഷമ ചോദിക്കുന്നു'', എന്ന് എക്സോട്ടിക് ഇന്ത്യ ട്വീറ്റർ പോസ്റ്റിലൂടെ പറഞ്ഞിരുന്നു. അതേസമയം, വിഷയത്തിൽ ആമസോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല.

  നേരത്തെയും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയതിന്റെ പേരിൽ ആമസോണിനെതിരെ കേസ് നൽകിയിരുന്നു. നോയിഡ പൊലീസാണ് ആമസോണിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ആമസോൺ യുഎസ് വെബ്‌സൈറ്റ് വഴി ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ചടോയ്‌ലറ്റ് സീറ്റ് കവറുകളും ചവിട്ടികളും വിൽക്കപ്പെട്ടിരുന്നു. ഇതിനെതിര ആയിരുന്നു പരാതി. പിന്നാലെ പൊലീസ് കേസും എടുത്തിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഉത്പ്പന്നങ്ങൾ സ്റ്റോറിൽ നിന്ന് പിൻവലിച്ചതായി ആമസോൺ വക്താവ് അറിയിച്ചിരുന്നു. ആമസോൺ വഴി വിൽപ്പനയ്ക്കുള്ള മാാർഗ നിർദേശങ്ങൾ എല്ലാ കമ്പനികളും പിന്തുടരണമെന്നത് നിർബന്ധമാണെന്നും അല്ലാത്ത പക്ഷം അവരുടെ അക്കൗണ്ട് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കിയിരുന്നു.

  Also Read- Amazon | ആമസോൺ വഴി കഞ്ചാവ് കടത്തിൽ എക്‌സിക്യൂട്ടിവ് ഡയറ്കര്‍മാർക്കെതിരെ കേസ്

  ഈ വർഷം ആദ്യം ആമസോൺ ദേശീയ പതാകയെ അവഹേളിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്ന് ആമസോണിനെതിരെ ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹമാധ്യമ സൈറ്റുകളിൽ ബഹിഷ്‌ക്കരണത്തിന് ആഹ്വാനം വ്യാപകമാകുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ആലേഖനം ചെയ്ത മാസ്‌കുകളും ടീ ഷർട്ടുകളും കീ ചെയിനുകളും ആമസോൺ വിൽക്കുന്നതായും ദേശീയ പതാകയെ അവഹേളിക്കുന്നതായും ദേശീയ പതാക ഷൂസിൽ ഉൾപ്പെടുത്തിയതായും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് കണക്കിലെടുത്ത് #Amazon_Insults_National_Flag എന്ന ഹാഷ് ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങ് ആകുകയും ചെയ്തിരുന്നു.

  ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര കമ്പനികളിലൊന്നാണ് ആമസോൺ. എന്നാൽ അടുത്തിടെയായി ഇടയ്ക്കിടെ വിവാദങ്ങളിൽ പെടുന്നത് കമ്പനിക്ക് പതിവായിരിക്കുകയാണ്. ആമസോൺ ഉപയോഗിച്ച് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതായി അടുത്തിടെ പരാതി ഉയർന്നിരുന്നു. ഇതിൽ ചിലരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരികയാണ്. വിദേശ നിയമങ്ങൾ ലംഘിച്ചതിന് ആമസോണിനെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു.
  Published by:Anuraj GR
  First published: