നടി രശ്മിരേഖയുടെ ആത്മഹത്യയ്ക്ക് 15 ദിവസത്തിന് ശേഷം കാമുകൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
നടി രശ്മിരേഖയുടെ ആത്മഹത്യയ്ക്ക് 15 ദിവസത്തിന് ശേഷം കാമുകൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
രശ്മിരേഖയുടെ മരണത്തെ തുടർന്ന് സന്തോഷ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
Last Updated :
Share this:
ഭുവനേശ്വർ: ടെലിവിഷൻ താരം രശ്മിരേഖയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കാമുകൻ സന്തോഷ് പാത്രയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. റൂർക്കലയിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിാലിയിരുന്നു കണ്ടെത്തിയത്. രശ്മരേഖയുടെ ആത്മഹത്യയ്ക്ക് 15 ദിവസം പിന്നിടുമ്പോഴാണ് സന്തോഷിനെയും മരിച്ച നിലയില്‍ കണ്ടെതത്തിയത്.
ജൂൺ 18നായിരുന്നു രശ്മിരേഖയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രശ്മിരേഖയുടെ മരണത്തെ തുടർന്ന് സന്തോഷ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
നടിയുടെ മരണത്തെതുടർന്ന് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. രശ്മിരേഖയുടെ മരണവിവരം സന്തോഷാണ് വീട്ടില്‍ വിളിച്ചറിയിച്ചതെന്ന് പിതാവ് പറഞ്ഞിരുന്നു. കുടുംബം നല്കിയ പരാതിയിൽ നടിയുടെ മരണത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.
സന്തോഷിൻറെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. രശ്മിരേഖയുടെ മരണവും ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. മരണത്തിൽ ആർക്കും പങ്കില്ലെന്ന കുറിപ്പും കണ്ടെത്തിയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.