നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വിറകടുപ്പിനോട് ഇനി വിട പറയാം; ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന കമലാതളിന് LPG കണക്ഷനുമായി ഭാരത് ഗ്യാസ്

  വിറകടുപ്പിനോട് ഇനി വിട പറയാം; ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന കമലാതളിന് LPG കണക്ഷനുമായി ഭാരത് ഗ്യാസ്

  കമലാതളിന്‍റെ ഉത്സാഹത്തെയും പ്രതിബദ്ധതയെയും സല്യൂട്ട് ചെയ്യുന്നെന്നും അവർക്ക് എൽ പി ജി കണക്ഷൻ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.

  • News18
  • Last Updated :
  • Share this:
   ചെന്നൈ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇഡ്ഡലി വിറ്റ് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന കമലാതളിന് എൽ പി ജി കണക്ഷനുമായി ഭാരത് ഗ്യാസ്. ബി പി സി എൽ കോയമ്പത്തൂരാണ് കമലാതളിന് ഭാരത് ഗ്യാസ് എത്തിച്ചു നൽകിയത്.

   ഇക്കാര്യം വ്യക്തമാക്കി ഭാരത് ഗ്യാസ് ചെയ്ത ട്വീറ്റ് ചെയ്യുകയും ചെയ്തു. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഭാരത് ഗ്യാസിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തിലുള്ള കഠിനാദ്ധ്വാനികളായ ആളുകളെ സമൂഹം ശക്തരാക്കണമെന്നും ധർമ്മേന്ദ്ര പ്രധാൻ ട്വീറ്റിൽ പറഞ്ഞു.

       കമലാതളിന്‍റെ ഉത്സാഹത്തെയും പ്രതിബദ്ധതയെയും സല്യൂട്ട് ചെയ്യുന്നെന്നും അവർക്ക് എൽ പി ജി കണക്ഷൻ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ 30 വർഷങ്ങളായി തമിഴ് നാട്ടുകാരിയായ ഈ സ്ത്രീ വളരെ തുച്ഛമായ വിലയ്ക്കാണ് ഇഡ്ഡലി വിറ്റുവരുന്നത്. ജീവിതത്തിൽ പ്രത്യേകിച്ച് വലിയ മാറ്റങ്ങളൊന്നുമില്ലാത്ത ഇവരുടെ ജീവിതം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത് മഹിന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹിന്ദ്രയുടെ ട്വീറ്റിലൂടെയായിരുന്നു.

   ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന 80 വയസുകാരിയുടെ 'ബിസിനസി'ൽ നിക്ഷേപിക്കാൻ തയ്യാറായി ആനന്ദ് മഹിന്ദ്ര

   വടിവേലമ്പാളയത്തിൽ നിന്നുള്ള എൺപതു വയസുകാരിയായ കെ കമലാതളിന്‍റെ ഇഡ്ഡലി ബിസിനസിൽ ഇൻവെസ്റ്റ് ചെയ്യണമെന്നാണ് ആനന്ദ് മഹിന്ദ്ര ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. കമലാതളിന്‍റെ കഥ ട്വീറ്റ് ചെയ്താണ് അവരുടെ ബിസിനസിൽ നിക്ഷേപിക്കാനുള്ള ആഗ്രഹവും ആനന്ദ് മഹിന്ദ്ര വ്യക്തമാക്കിയത്. അവർ ഇപ്പോഴും ഉപയോഗിക്കുന്നത് വിറകടുപ്പാണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവരെ ഒരു എൽ പി ജി സ്റ്റൗ വാങ്ങി അവരുടെ ബിസിനസിൽ സഹായിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ആനന്ദ് മഹിന്ദ്ര വ്യക്തമാക്കിയിരുന്നു.

   ലാഭത്തിനല്ല താൻ പ്രാധാന്യം നൽകുന്നതെന്നും ആളുകൾക്ക് ഭക്ഷണം നൽകണമെന്ന് ആഗ്രഹമുള്ളതു കൊണ്ടാണ് താൻ ജോലി ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.

   First published:
   )}