• HOME
  • »
  • NEWS
  • »
  • india
  • »
  • തീപടർന്ന വീട്ടിലേക്ക് കയറി ഗ്യാസ് സിലണ്ടർ മാറ്റിയ പൊലീസുകാരന് നിറഞ്ഞ കൈയടി

തീപടർന്ന വീട്ടിലേക്ക് കയറി ഗ്യാസ് സിലണ്ടർ മാറ്റിയ പൊലീസുകാരന് നിറഞ്ഞ കൈയടി

ഒരു ബ്ലാങ്കറ്റ് ശരീരത്തിൽ ചൂടി അഖിലേഷ് കുമാർ വീട്ടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസുകാർ വിലക്കിയെങ്കിലും അദ്ദേഹം അത് കേൾക്കാതെ ഉള്ളിലേക്ക് പോയി

BRAVE POLICE

BRAVE POLICE

  • News18
  • Last Updated :
  • Share this:
    നോയിഡ: തീപടർന്ന വീട്ടിനുള്ളിലേക്ക് കയറി ഗ്യാസ് സിലിണ്ടറുകൾ പുറത്തേക്ക് എടുത്ത പൊലീസുകാരന് കൈയടിക്കുകയാണ് നാട്ടുകാരും സോഷ്യൽ മീഡിയയും. നോയിഡയ്ക്ക് അടുത്ത് ബിലാസ്പുർപുർ മേഖലയ്ക്ക് അടുത്ത് അലംഖനിയിലാണ് ഒരു വീടിന് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. വിവരമറിഞ്ഞ് അവിടെയെത്തിയ പൊലീസ് സംഘത്തിലുണ്ടായിരുന്ന എസ്.ഐ അഖിലേഷ് കുമാർ ദീക്ഷിത് ആണ് കത്തിപ്പടർന്ന തീയ്ക്കിടയിലൂടെ നടന്ന വീട്ടിനുള്ളിൽനിന്ന് സിലിണ്ടറുകൾ പുറത്തെത്തിച്ചത്. സിലിണ്ടറിലേക്ക് തീപടരാൻ ഒരുങ്ങുമ്പോഴായിരുന്നു ഇത്. അഖിലേഷ് കുമാറിന്‍റെ അവസരോചിതമായ ഇടപെടൽ വൻ അപകടം ഒഴിവാക്കി.

    ശ്രീലങ്കയിൽ ആക്രമണം നടത്തിയ ഭീകരർ കേരളത്തിലും എത്തിയിരുന്നതായി വെളിപ്പെടുത്തൽ


    ഗീത, ഫൂൽ സിങ് എന്നിവരുടെ വീടിനാണ് ഉച്ചയ്ക്കുശേഷം 3.15ഓടോ തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമായത്. ഈ സമയം അയൽക്കാർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോൾ വീടിന്‍റെ പകുതിയിലേറെ ഭാഗം കത്തിയമർന്നിരുന്നു. എന്നാൽ ഒരു ബ്ലാങ്കറ്റ് ശരീരത്തിൽ ചൂടി അഖിലേഷ് കുമാർ വീട്ടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസുകാർ വിലക്കിയെങ്കിലും അദ്ദേഹം അത് കേൾക്കാതെ ഉള്ളിലേക്ക് പോയി. തിരിച്ചെത്തുമ്പോൾ അഖിലേഷ് കുമാറിന്‍റെ കൈവശം രണ്ടു സിലിണ്ടറുകൾ ഉണ്ടായിരുന്നു. രണ്ടും പാചകവാതകം നിറഞ്ഞ സിലിണ്ടറായിരുന്നു. വൻ അപകടമൊഴിവാക്കാൻ അഖിലേഷ് കുമാറിന്‍റെ ധീരത സഹായിച്ചു. സിലിണ്ടറുകൾ പൊട്ടിയിരുന്നെങ്കിൽ സമീപത്തെ വീടുകൾക്കും നാശമുണ്ടാകുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
    First published: