• HOME
  • »
  • NEWS
  • »
  • india
  • »
  • Ghulam Nabi Azad | ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു

Ghulam Nabi Azad | ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു

പ്രാഥമിക അംഗത്വം ഉൾ‌പ്പെടെയുള്ള എല്ലാ പദവികളിൽ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചതായിഅറിയിച്ചു

ഗുലാം നബി ആസാദ്

ഗുലാം നബി ആസാദ്

  • Last Updated :
  • Share this:
    ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽ രാജി വെച്ചു. പ്രാഥമിക അംഗത്വം ഉൾ‌പ്പെടെയുള്ള എല്ലാ പദവികളിൽ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചതായിഅറിയിച്ചു. നേരത്തെ ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചരണ സമിതി അധ്യക്ഷൻ സ്ഥാനത്തുനിന്നും  രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ചിരുന്നു.

    കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയ മുതിർന്ന നേതാക്കളുടെ ജി-23 കൂട്ടായ്മയിലെ പ്രധാനിയായിരുന്നു. ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്നു ഗുലാം നബി ആസാദ്. എ.ഐ.സി.സി. പുനസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു.


    മുൻ കേന്ദ്രമന്ത്രിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായിരുന്നു.
    Published by:Jayesh Krishnan
    First published: