ന്യൂഡൽഹി: ലാവലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. ഹർജി മാറ്റിവയ്ക്കുന്നതിൽ എതിർപ്പില്ലെന്നു സി.ബി.ഐ അഭിഭാഷകനും കോടതിയെ അറിയിച്ചു.
കേസിൽ ക്രൈം നന്ദകുമാര്‍ അടക്കമുള്ളവരെ കക്ഷി ആക്കരുതെന്ന് പിണറായിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് കേസ് പിന്നീട് കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
ലാവലിൻ കേസിൽ പിണറായിക്കു പുറമെ മുന്‍ ഊര്‍ജസെക്രട്ടറി കെ.മോഹനചന്ദ്രന്‍. ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെയാണു ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ട കരാറിന്റെ പിന്നില്‍ 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ആരോപണത്തെ തുടര്‍ന്നാണ് കേസുണ്ടായത്.
ഗൂഢാലോചന പരിശോധിക്കാതെയാണു പിണറായി വിജയനുള്‍പ്പെടെ മൂന്നു പേരെ ഹൈക്കോടതി ഒഴിവാക്കിയതെന്നു സിബിഐ ആരോപിക്കുന്നത്. കേസില്‍ കെ.മോഹനചന്ദ്രന്‍, പിണറായി വിജയന്‍, എ.ഫ്രാന്‍സിസ് എന്നിവരുടെ പങ്കിനു മതിയായ തെളിവുകളുണ്ടെന്നും സിബിഐ വാദിക്കുന്നു. നിയമവശം പരിശോധിക്കാതെ കുറ്റപത്രത്തിലെ പിഴവുകള്‍ കണ്ടെത്താനാണു ഹൈക്കോടതി ശ്രമിച്ചതെന്നും സിബിഐ ആരോപിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.