• HOME
  • »
  • NEWS
  • »
  • india
  • »
  • Dowry | വിവാഹദിനത്തിൽ സ്ത്രീധനത്തിന്റെ പേരിൽ സംഘർഷം; വിവാഹം വേണ്ടെന്നുവെച്ച് വധു

Dowry | വിവാഹദിനത്തിൽ സ്ത്രീധനത്തിന്റെ പേരിൽ സംഘർഷം; വിവാഹം വേണ്ടെന്നുവെച്ച് വധു

പണം നൽകിയാലേ വിവാഹം നടക്കൂവെന്ന് വരനും ബന്ധുക്കളും നിലപാട് എടുത്തതോടെ വധുവും ബന്ധുക്കളും വിവാഹം വേണ്ടെന്നുവയ്ക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    വിവാഹദിനത്തിൽ (Wedding day) സ്ത്രീധനത്തിന്റെ (Dowry) പേരിലുണ്ടായ സംഘർഷത്തിന് പിന്നാലെ വിവാഹം (Marriage) വേണ്ടെന്നുവച്ച് വധുവും ബന്ധുക്കളും. ജാർഖണ്ഡിലെ (Jharkhand) റാഞ്ചി (Ranchi) ജില്ലയിലാണ് സംഭവം. വിവാഹദിനത്തിൽ വരന്റെ ബന്ധുക്കൾ അഞ്ച് ലക്ഷം രൂപയും സ്വർണവും ആവശ്യപ്പെട്ടതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇത്രയും പണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞ് വധുവിന്റെ പിതാവ് തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ പണം നൽകിയാലേ വിവാഹം നടക്കൂവെന്ന് വരനും ബന്ധുക്കളും നിലപാട് എടുത്തതോടെ വധുവും ബന്ധുക്കളും വിവാഹം വേണ്ടെന്നുവയ്ക്കുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടതിനെതിരെ പരാതി നൽകുകയും ചെയ്തു.

    വിവാഹദിനത്തിൽ വധുവിന്റെ കഴുത്തിൽ മാലയണിയിക്കുന്നതിന് തൊട്ടുമുമ്പാണ് സ്ത്രീധനത്തിന്റെ പേരിൽ ഇരുവിഭാഗവും ഏറ്റുമുട്ടിയത്. വരന്റെ ബന്ധുക്കൾ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നേരത്തേ തന്നെ സ്ത്രീധനമെന്ന നിലയ്ക്ക് നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ നൽകിയ വധുവിന്റെ അച്ഛൻ കൂടുതലൊന്നും നൽകാൻ കഴിയില്ലെന്ന് അറിയിച്ചു. വിവാഹനിശ്ചയ സമയത്ത് 2.5 ലക്ഷം രൂപയും സ്വർണ മോതിരങ്ങളും ഇരുചക്രവാഹനവും സ്വർണ ചെയിനുമടക്കം നിരവധി ആഡംബര വസ്തുക്കൾ നൽകിയതായും വധുവിന്റെ അമ്മ പറയുന്നു.

    സ്ത്രീധനം കൂടുതൽ വേണമെന്ന നിലപാടിൽ തന്നെ വരനും വീട്ടുകാരും നിന്നതോടെ ഇരു വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. കസേരയും മറ്റുമെടുത്ത് പരസ്പര൦ അടിയാവുകയും ചെയ്തു. വാക്കേറ്റവും കയ്യാങ്കളിയുമായി സംഘർഷം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രവിധേയമാക്കുകയായിരുന്നു. വധുവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്തു.

    Also read- Groom abandons Bride | റോഡുകൾ മോശം, ആഡംബര കാറിന് പോകാനാകില്ല; വധുവിനെ വിവാഹവേദിയിൽ ഉപേക്ഷിച്ച് വരൻ മടങ്ങി

    വിവാഹദിനത്തിൽ ഷാരൂഖ് ഖാൻ സ്റ്റൈലിൽ വധുവിന്റെ പ്രൊപോസൽ; വീഡിയോ വൈറൽ

    ഷാരൂഖ് ഖാന്റെ (Shah Rukh Khan) സ്റ്റൈലിൽ ഓടുന്ന കാറിന്റെ മുകളിൽ ഇരുന്നുകൊണ്ട് വധു തന്റെ ഭർത്താവിനോട് DDLJ (ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ) രീതിയിൽ വിവാഹാഭ്യർത്ഥന നടത്തിയ വീഡിയോ വൈറൽ. റിയ ചക്രവർത്തി അഭിനയിച്ച 2018 ലെ ബോളിവുഡ് ചിത്രമായ ജലേബിയിലെ ഒരു രംഗം പുനരാവിഷ്‌കരിക്കുമ്പോൾ, പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച വധു, എസ്‌യുവിയുടെ ബോണറ്റിന് മുകളിൽ ഇരുന്നുകൊണ്ട് SRK യുടെ കൈയൊപ്പ് പതിഞ്ഞ ശൈലിയിൽ പ്രൊപ്പോസൽ നടത്തുന്നതാണ് വീഡിയോ.

    Also read- viral video|വിവാഹശേഷം തീകൊളുത്തി ദമ്പതികളുടെ ഫോട്ടോഷൂട്ട്! വീഡിയോ വൈറൽ

    വീഡിയോയ്‌ക്ക് വ്യത്യസ്ത പ്രതികരണങ്ങൾ പങ്കുവെച്ചുകൊണ്ട് നെറ്റിസൺസ് കമന്റ് സെക്ഷനിൽ നിറഞ്ഞു. “ഇത് വളരെ ആവേശഭരിതമായിരിക്കുന്നു,” ഒരു ഉപയോക്താവ് തന്റെ പ്രതികരണത്തിൽ എഴുതി. മറ്റൊരാൾ ഓടുന്ന വാഹനത്തിന് മുകളിൽ ഇരിക്കുന്നത് നിയമപരമാണോ എന്ന് ചോദ്യമുയർത്തി.
    Published by:Naveen
    First published: