കല്യാണ മണ്ഡപത്തിൽ അടിച്ചുപിമ്പിരിയായി വരന്റെ പാമ്പ് നൃത്തം; വിവാഹത്തിൽ നിന്ന് വധു പിന്മാറി

വിവാഹഹാരം അണിഞ്ഞശേഷമായിരുന്നു പിന്മാറ്റം

News18 Malayalam | news18-malayalam
Updated: November 12, 2019, 5:31 PM IST
കല്യാണ മണ്ഡപത്തിൽ അടിച്ചുപിമ്പിരിയായി വരന്റെ പാമ്പ് നൃത്തം; വിവാഹത്തിൽ നിന്ന് വധു പിന്മാറി
പ്രതീകാത്മക ചിത്രം
  • Share this:
വിവാഹത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ വിവാഹ മണ്ഡപത്തിൽ അടിച്ചുപിമ്പിരിയായി പാമ്പ് നൃത്തമാടിയ വരനെ വേണ്ടെന്ന് പറഞ്ഞു വധു വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹ ഹാരം കൈമാറിയശേഷമായിരുന്നു വധു വിവാഹത്തിന് വിസമ്മതിച്ചത്. ഉത്തർപ്രദേശിലെ ബൈറേലിയിലെ ലഖിംപൂരിലാണ് സംഭവം.

വിവാഹത്തിൽ നിന്ന് വധു പിന്മാറിയതിൽ ക്ഷുഭിതനായ യുവാവ് വധുവിനെ മർദിച്ചതായും റിപ്പോർട്ടുണ്ട്. പൊലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും കുടുംബാംഗങ്ങളാരും പരാതി നൽകാൻ മുന്നോട്ടുവന്നില്ല. വരനും കുടുംബവും വിവാഹ സമ്മാനങ്ങൾ മടക്കി നൽകാമെന്ന് അറിയിച്ച് മടങ്ങുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കോളജ് പഠനം പാതിവഴിയിൽ‌ ഉപേക്ഷിച്ചയാളാണ് വരൻ. വധു ഐടിഐ ഡിപ്ലോമ ബിരുദധാരിയും.

Also Read- വായ്ക്കുള്ളിലൂടെ തലയോട്ടിയിൽ തറച്ച വെടിയുണ്ട പുറത്തെടുത്തു; അപൂർവ ശസ്ത്രക്രിയ വിജയകരം

മൈലാനിയിലെ വിവാഹ മണ്ഡപത്തിൽ‌ സംഘം എത്തിയ ഉടൻ കൂട്ടുകാർ വരനെ നിർബന്ധിച്ച് ഡാൻസ് ഫ്ളോറിലേക്ക് കയറ്റി. യുവതിയുടെ ബന്ധുക്കൾ ഇതിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവരോട് വരനും സംഘവും മോശമായി പെരുമാറിയെന്നാണ് ആരോപണം. തുടർന്ന് ഹാരം പരസ്പരം അണിഞ്ഞതോടെ സംഘർഷത്തിന് അയവ് വന്നുവെന്ന് തോന്നിച്ചെങ്കിലും ആവേശംമൂത്ത വരൻ വീണ്ടും ഡ‍ാൻസ് ഫ്ളോറിലേക്ക് കയറി പാമ്പ് നൃത്തം കാഴ്ചവെച്ചു. തറയിൽ കിടന്ന് ഇഴഞ്ഞുകൊണ്ടായിരുന്നു നൃത്തം. ഇതു കണ്ട ഉടൻ പെൺകുട്ടി വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി അറിയിക്കുകയായിരുന്നു.

തീരുമാനത്തിൽ നിന്ന് പിൻമാറാൻ വരനും ബന്ധുക്കളും ഏറെ നിർബന്ധിച്ചെങ്കിലും പെൺകുട്ടി തീരുമാനത്തിൽ ഉറച്ചുനിന്നു. തുടർന്ന് പൊലീസെത്തിയതോടെ മുതിർന്ന സമുദായ നേതാക്കൾ ഇടപെട്ട് ഒത്തുതീർപ്പിലെത്തുകയൈായിരുന്നു. ഭക്ഷണത്തിന്റെയും അലങ്കാര പണികളുടെയും ചെലവുകൾ വഹിക്കാമെന്ന് വരന്റെ വീട്ടുകാർ സമ്മതിച്ചു. വിവാഹ സമ്മാനങ്ങൾ മടക്കി നൽകാമെന്ന് എഴുതി നൽകിയശേഷം വരനും സംഘം സ്ഥലത്ത് നിന്ന് മടങ്ങിപ്പോയി.

First published: November 12, 2019, 5:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading