നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മദ്യപിച്ച് ലക്ക് കെട്ട് വിവാഹവേദിയിലെത്തി വരന്‍; വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന് തുറന്നടിച്ച് വധു

  മദ്യപിച്ച് ലക്ക് കെട്ട് വിവാഹവേദിയിലെത്തി വരന്‍; വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന് തുറന്നടിച്ച് വധു

  വിവാഹ പന്തലിലേക്ക് വരനും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ മദ്യപിച്ചായിരുന്നു എത്തിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയ (drunk) വരനെ (groom) വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന് തുറന്നടിച്ച് പറഞ്ഞ് ഒരു വധു (bride). നവംബര്‍ 7 ന് മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സുതാലിയയിലാണ് സംഭവം.

   വരനും സുഹൃത്തുക്കളും വിവാഹവേദിയിലേക്ക് എത്തിയപ്പോഴാണ് സംഭവമുണ്ടായത്. വിവാഹ പന്തലിലേക്ക് വരനും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ മദ്യപിച്ചായിരുന്നു എത്തിയത്. തനിയെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ഇയാളെ വധു കണ്ടതോടെ നിക്കാഹിന് ഇരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

   വധു മുസ്‌കാന്‍ ഷെയ്ഖ് എടുത്ത ഈ തീരുമാനത്തിനോട് കുടുംബവും പൂര്‍ണ്ണമായും യോജിച്ചു. വിവാഹം കഴിക്കാന്‍ സമ്മതമാണോ എന്ന് വധുവിനോട് ചോദിച്ചപ്പോള്‍, ഈ ബന്ധം ഇനി മുന്നോട്ട് പോകില്ലെന്നാണ് അവര്‍ പറഞ്ഞത്. അതേസമയം, വധുവിന്റെ കുടുംബത്തിന് പൂര്‍ണ്ണ പിന്തുണയും സംരക്ഷണവും പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ട്.

   Also Read - മഞ്ഞില്‍ പുതഞ്ഞതല്ല! വിഷപ്പതയില്‍ മുങ്ങി യമുനാ നദി; ചിത്രങ്ങള്‍

   നിലവിളക്ക് തെളിയിക്കാൻ പാടില്ല; വിവാഹ വേദിയിൽ തർക്കം; താലി അഴിച്ചു നൽകിയ വധുവിനെ മറ്റൊരു യുവാവ് വിവാഹം കഴിച്ചു

   കൊല്ലം: വിവാഹവേദിയിലെ തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി അഴിച്ച് വരന് തിരിച്ചു നല്‍കിയ പെണ്‍കുട്ടിയെ അതേ വേദിയില്‍ മറ്റൊരു യുവാവ് വിവാഹം കഴിച്ചു. കടയ്ക്കല്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

   Also Read - Happy Birthday Juhi Chawla | മലയാളികളുടെ മനം കവര്‍ന്ന ഹരികൃഷ്ണന്‍സിലെ നായികയ്ക്കിന്ന് പിറന്നാള്‍

   ആല്‍ത്താറമൂട് സ്വദേശിയായ പെണ്‍കുട്ടിയുടെ വിവാഹം കിളിമാന്നൂര്‍ പുള്ളിമാത്ത് സ്വദേശിയുമായി നരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്നു. വിവാഹ വേദിയില്‍ വച്ച് നിലവിളക്ക് തെളിയിക്കരുതെന്നും ഷൂസ് അഴിക്കാന്‍ കഴിയില്ലെന്നും വരന്‍ വാശി പിടിച്ചു. ഇതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിന്നീട് വരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് വേദിക്കു പുറത്ത് നിന്ന് വിവാഹം നടത്തി.

   ഇതിന് ശേഷം താലി കെട്ടി മടങ്ങി വരവെ പെണ്‍കുട്ടിയുടെ ബന്ധുക്കളും വരനുമായി ഉണ്ടായ തര്‍ക്കം പിന്നീട് ഇരു വീട്ടുകാരും തമ്മിലായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കടയ്ക്കല്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.

   ബന്ധുക്കള്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് യുവാവ് കെട്ടിയ താലി തിരിച്ചു നല്‍കിയ പെണ്‍കുട്ടിയെ അതേ വേദിയില്‍ വച്ച് തന്നെ ബന്ധുവായ മറ്റൊരു യുവാവ് വിവാഹം ചെയ്യുകയുമായിരുന്നു.
   Published by:Karthika M
   First published:
   )}