ഇന്റർഫേസ് /വാർത്ത /India / പുതിയ ജീവിതത്തിലേക്കുള്ള ചുവട് മരണത്തിലേക്ക്; വിവാഹച്ചടങ്ങുകൾക്കിടെ വധു കുഴഞ്ഞു വീണ് മരിച്ചു

പുതിയ ജീവിതത്തിലേക്കുള്ള ചുവട് മരണത്തിലേക്ക്; വിവാഹച്ചടങ്ങുകൾക്കിടെ വധു കുഴഞ്ഞു വീണ് മരിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വിനീത (19) വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു

  • Share this:

ലക്നൗ: കുറച്ച് സമയം കൂടി കഴിഞ്ഞിരുന്നുവെങ്കിൽ സഞ്ജയുടെ കൈപിടിച്ച് അയാളുടെ വീട്ടിലേക്കെത്തേണ്ടതായിരുന്നു വിനീത. എന്നാൽ വിവാഹസ്വപ്നങ്ങൾ കൂട്ടിവച്ച് അവൾ ചുവടെടുത്ത് വച്ച വിവാഹ വേദി അവൾക്ക് മരണവേദിയായി. വിവാഹ ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ വിവാഹവേദിയിൽ കുഴഞ്ഞ് വീണ് ആ പത്തൊൻപതുകാരി മരിച്ചു.

ഉത്തർപ്രദേശിലെ ഭഗത്പുർവയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു ഏവരെയും സങ്കടത്തിലാക്കി വിവാഹവേദിയിൽ വധു മരിച്ചത്. വിവാഹ ചടങ്ങുകൾക്കായി വരനായ സഞ്ജയും കുടുംബാംഗങ്ങളുമൊക്കെ വേദിയിലെത്തിയിരുന്നു. ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വിനീത (19) വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

അതിനിടെ വിനീതയെ ആദ്യം എത്തിച്ച ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. യുവതി കുഴഞ്ഞു വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കൊറോണ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് വ്യക്തമായാൽ മാത്രമെ അഡ്മിറ്റ് ചെയ്യു എന്ന് അവർ പറഞ്ഞുവെന്നാണ് ആരോപണം. അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നില വഷളായി യുവതി മരിച്ചു എന്നാണ് ഇവർ പറയുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു എന്നാണ് വിനിതയുടെ പിതാവ് കിഷോറ ബഥം പറയുന്നത്.

You may also like:Indo China | Mann ki Baat| 'സൗഹൃദം നിലനിർത്താൻ ഇന്ത്യയ്ക്ക് അറിയാം; ആവശ്യമെങ്കിൽ തിരിച്ചടിക്കാനും': പ്രധാനമന്ത്രി [NEWS]Covid 19 | പതഞ്ജലിയുടെ കോവിഡ് മരുന്ന്; ബാബാ രാംദേവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ എഫ്ഐആർ [NEWS] അടച്ചുപൂട്ടിയിരുപ്പാണെങ്കിലും ഇന്ധനം മുതൽ ഡാറ്റ വരെ ചെലവ് കുതിച്ചു പായുന്നു; കൊല്ലാതെ കൊല്ലുന്ന കോവിഡ് കാലം [NEWS]പൊലീസ് ഇടപെട്ട് പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തൊട്ടടുത്ത ദിവസം സംസ്കാര ചടങ്ങുകളും നടന്നു. വധുവിനെ കൂട്ടാനെത്തിയ സഞ്ജയും ബന്ധുക്കളും വിനിതയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മാത്രമെ തുടർ നടപടികളുണ്ടാകു എന്നും വ്യക്തമാക്കിയിട്ടുണ്ട്.

First published:

Tags: Bride, Death