• HOME
  • »
  • NEWS
  • »
  • india
  • »
  • വിവാഹത്തിന് പിന്നാലെ വരന്റെ പ്രണയത്തെ കുറിച്ച് അറിഞ്ഞു; വരന്റെ മുഖത്തടിച്ച് വീട്ടിൽ നിന്ന് ഇറങ്ങി യുവതി

വിവാഹത്തിന് പിന്നാലെ വരന്റെ പ്രണയത്തെ കുറിച്ച് അറിഞ്ഞു; വരന്റെ മുഖത്തടിച്ച് വീട്ടിൽ നിന്ന് ഇറങ്ങി യുവതി

പിന്നാലെ വിവാഹ വസ്ത്രങ്ങൾ അഴിച്ച് വച്ച് സാധാരണ വേഷത്തിൽ വധു തിരികെ സ്വന്തംവീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    വിവാഹ ചടങ്ങുകൾക്ക് പിന്നാലെ വരന്റെ കരണത്തടിച്ച് വധു വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. ഉത്തർപ്രദേശിലെ ജാൻപൂർ ജില്ലയിലെ വിവാഹ ചടങ്ങിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹത്തിന് ശേഷം ഭർതൃവീട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുമ്പാണ് ഏവരെയും ഞെട്ടിച്ച് വധു വരന്റെ കരണത്തടിച്ചത്. പിന്നാലെ വിവാഹ വസ്ത്രങ്ങൾ അഴിച്ച് വച്ച് സാധാരണ വേഷത്തിൽ വധു തിരികെ സ്വന്തംവീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

    ജാൻപൂറിലെ ഖുട്ടാനിലുള്ള ലോയാൻ ഗ്രാമത്തിൻ നടന്ന വിവാഹത്തിനിടെയാണ് സംഭവം. വരന്റെ വീട്ടുകാർ വിവാഹത്തിനായി വധുവിന്റെ വീട്ടിൽ എത്തുന്ന സമയം വരെ പ്രശ്നങ്ങളുണ്ടായിരുന്നില്ല. വിവാഹം നടക്കുകയും വധുവുമായി വരൻ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനു ശേഷം വിവാഹ സൽക്കാരത്തിനായി എത്തിയ ആളുകൾക്ക് മുമ്പിൽ വച്ചാണ് വരന്റെ മുഖത്ത് അടികിട്ടിയത്.

    വരൻ മറ്റൊരു യുവതിയുമായി പ്രണയത്തിലാണെന്ന് മനസിലാക്കിയാണ് വധു അടിക്കാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. വരനെ കരണത്തടിച്ച ശേഷം വിവാഹ വസ്ത്രങ്ങളും മറ്റ് അഴിച്ച് വച്ച് വധു സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. സംഭവം കാട്ടുതീ പോലെ ഗ്രാമമാകെ പടർന്നു. വിഷയം കുടുംബങ്ങളുടെ കൈവിട്ടു പോയതിനാൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസും സ്ഥലത്ത് എത്തി. ഇരു കുടുബങ്ങളുമായി സംസാരിച്ച് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

    You may also like:മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതിയും മുൻ വനംമന്ത്രിയുടെ സ്റ്റാഫും പരസ്പരം ഫോണിൽ വിളിച്ചു; തെളിവുകൾ പുറത്ത്

    ദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിലെ അമരോഹയിൽ നടന്ന വിവാഹ ചടങ്ങുകൾക്കിടെ വരന്റേയും വധുവിന്റേയും വീട്ടുകാർ ഏറ്റുമുട്ടിയ സംഭവവും വാർത്തയായിരുന്നു. വധുവും വരനും പരസ്പരം മാല ചാർത്തുന്നതിന് തൊട്ടുമുമ്പ് ഉടലെടുത്ത തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വരന്റെ വീട്ടുകാർ സ്ത്രീധനം ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത് എന്നാണ് വധുവിന്റെ ബന്ധുക്കളുടെ വാദം. മാല ചാർത്തുന്നതിനിടെ സ്ത്രീധനമായി ഒരു ലക്ഷം രൂപയും ബുള്ളറ്റും കുടുംബം ആവശ്യപ്പെട്ടു. എന്നും ഇത് വാക്കേറ്റത്തിനും സംഘർഷത്തിനും ഇടയാക്കി എന്നുമാണ് ആരോപണം.

    You may also like:കാമുകിയുടെ വിവാഹവാർത്തയറിഞ്ഞ് വീട്ടിലെത്തി; യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു കൊന്നു

    അതേസമയം സ്ത്രീധനം ചോദിച്ചു എന്ന വാദം കളവാണെന്ന് വരന്റെ ബന്ധുക്കൾ പറയുന്നു. ചടങ്ങിനിടെ പന്തലിലെഫാൻ വീഴുകയും തുടർന്നുണ്ടായ വാക്കേറ്റം ഇരു കൂട്ടരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു എന്നുമാണ് ഇവർ പറയുന്നത്. ആഭരണങ്ങളും മറ്റും വധുവിന്റെ വീട്ടുകാർ അപഹരിച്ചെന്നും ഇവർ പറയുന്നു.

    പോലീസ് ഇടപെട്ടാണ് സംഘർഷം നിയന്ത്രണ വിധേയമാക്കിയത്. ഇരു വീട്ടുകാരും പരസ്പരം ഏറ്റുമുട്ടിയതിനെ തുടർന്ന് യുവതിയുമായുള്ള വിവാഹത്തിന് സമ്മതമല്ലെന്ന് വരൻ അറിയിച്ചു. പൊലീസ് ഇടപെട്ട് രണ്ട് വീട്ടുകാരുമായി സംസാരിച്ചു എങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. അതേസമയം സത്രീധനം ആവശ്യപ്പെട്ടത് ഉൾപ്പടെയുള്ള ആരോപണങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    Published by:Naseeba TC
    First published: