• HOME
  • »
  • NEWS
  • »
  • india
  • »
  • BRIDES MOTHER AND GROOMS FATHER WHO ELOPED FROM SURAT APPEAR BEFORE POLICE

ഒളിച്ചോടി പോയ വരന്‍റെ അച്ഛനും വധുവിന്‍റെ അമ്മയും ഒടുവിൽ പൊലീസിനു മുന്നിൽ കീഴടങ്ങി

ഇതിനിടയിൽ ഒളിച്ചോടിയവരെ പിടി കൂടാൻ പൊലീസ് ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. എന്നാൽ, ഞായറാഴ്ച രാത്രി ഇരുവരും പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.

Wedding-Ceremony

Wedding-Ceremony

  • News18
  • Last Updated :
  • Share this:
    സൂറത്ത്: ഗുജറാത്തിലെ ഒരു കല്യാണവീട്ടിൽ നടന്ന ഒളിച്ചോട്ടമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ച. വരന്‍റെ അച്ഛൻ വധുവിന്‍റെ അമ്മയുമായി ഒളിച്ചോടുകയായിരുന്നു. ഫെബ്രുവരി 13ന് മക്കളുടെ കല്യാണം നടക്കാനിരിക്കെയാണ് വരന്‍റെ അച്ഛൻ വധുവിന്‍റെ അമ്മയുമായി ജനുവരി 10ന് ഒളിച്ചോടിയത്. ഏതായാലും ഒളിച്ചോടിയ അച്ഛനും അമ്മയും പൊലീസിനു മുന്നിൽ ഹാജരായി. ഞായറാഴ്ച രാത്രിയാണ് ഇരുവരും സുറത്ത് ആൻഡ് നവ് സരി പൊലീസിൽ കീഴടങ്ങിയത്.

    വധുവിന്‍റെ അമ്മയും വരന്‍റെ പിതാവും ഒളിച്ചോടിയതിനെ തുടർന്ന് ഫെബ്രുവരി 13ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം റദ്ദു ചെയ്തിരുന്നു. അതേസമയം, വധുവിന്‍റെ അമ്മ തിരികെ എത്തിയെങ്കിലും ഭർത്താവ് വീട്ടിൽ കയറ്റിയില്ല. ഇതിനെ തുടർന്ന് വധുവിന്‍റെ അമ്മ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി.

    ശരിക്കും കഥ തുടങ്ങുന്നത് 25 വർഷങ്ങൾക്ക് മുമ്പാണ്. സാമ്പത്തികമായി വളരെ മോശം ചുറ്റുപാടിലായിരുന്നു ഇന്ന് വരന്‍റെ അച്ഛനായ അന്നത്തെ യുവാവ്. ധനിക കുടുംബത്തിലെ പെൺകുട്ടിയുമായി പ്രണയത്തിലായെങ്കിലും പെൺകുട്ടിയുടെ കുടുംബം വിവാഹത്തിനെ എതിർത്തു. ഇതിനെ തുടർന്ന് പെൺകുട്ടി നവ് സാരിയിൽ നിന്നുള്ള യുവാവിനെ വിവാഹം കഴിച്ചു. പ്രണയനൈരാശ്യം സംഭവിച്ച യുവാവ് സുറത്തിൽ നിന്ന് ഒരു പെൺകുട്ടിയെയും വിവാഹം കഴിച്ചു.

    വിചിത്രമായ ഒളിച്ചോട്ടം: വരന്റെ അച്ഛൻ വധുവിന്റെ അമ്മയ്‌ക്കൊപ്പം ഒളിച്ചോടി

    ഒരു വർഷം മുമ്പ് ഒരു ശവസംസ്കാര ചടങ്ങിൽ സംബന്ധിക്കാൻ പോയപ്പോഴാണ് പഴയ കാമുകനും കാമുകിയും വീണ്ടും കണ്ടുമുട്ടിയത്. അപ്പോഴേക്കും ഇരുവരുടെയും മക്കൾ വലുതായിരുന്നു. എന്നാൽ, പഴയ കൂട്ടുകാരിയുടെ മകളെ തന്‍റെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന്
    പഴയ കാമുകനായ ഇപ്പോഴത്തെ ബിസിനസുകാരന് തോന്നി. ഉടൻ തന്നെ വിവാഹ ആലോചന അയയ്ക്കുകയും ചെയ്തു. തുടർന്ന്, എട്ടുമാസം മുമ്പ് വിവാഹം ഉറപ്പിച്ചു. വിവാഹം ഉറപ്പിച്ചതിനു ശേഷം വീടുകളിൽ സന്ദർശനം നടത്തുന്നതും പതിവായി. സാമൂഹ്യമാധ്യമങ്ങളിലും സജീവമായിരുന്നു.

    വധുവിന്‍റെ അമ്മയും വരന്‍റെ അച്ഛനും ഒളിച്ചോടുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് വധുവിന്‍റെ അച്ഛൻ ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞതും ഭാര്യയ്ക്ക് താക്കീത് നൽകിയതും. എന്നാൽ, താക്കീതൊന്നും ഏറ്റില്ല. രണ്ടു പെൺകുട്ടികളും ഒരു മകനുമുള്ള വധുവിന്‍റെ അമ്മയുമായി രണ്ട് ആൺമക്കളുള്ള വരന്‍റെ അച്ഛൻ ഒളിച്ചോടുകയായിരുന്നു. ഇതിനെ തുടർന്ന്, ഇരുവരുടെയും വീട്ടുകാർ പൊലീസിൽ കാണ്മാനില്ലെന്ന് കാണിച്ച് പരാതി നൽകി.

    ഇതിനിടയിൽ ഒളിച്ചോടിയവരെ പിടി കൂടാൻ പൊലീസ് ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. എന്നാൽ, ഞായറാഴ്ച രാത്രി ഇരുവരും പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് താൻ പോയതെന്ന് സ്ത്രീ പൊലീസിൽ അറിയിച്ചു. ഇവരുടെ ഭർത്താവും മാതാപിതാക്കളും പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. എന്നാൽ, തന്നോടൊപ്പം കൊണ്ടു പോകില്ലെന്ന് ഭർത്താവ് വ്യക്തമാക്കിയതോടെ സ്ത്രീ അവരുടെ മാതാപിതാക്കൾക്ക് ഒപ്പം പോകുകയായിരുന്നു.

    അതേസമയം, ബിസിനസുകാരന്‍റെ ഭാര്യയും മകനും ഇളയ സഹോദരനും പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം പൊലീസ് ഇയാളെ കുടുംബാംഗങ്ങൾക്കൊപ്പം വിട്ടയച്ചു.
    First published:
    )}