നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ശക്തമായ കാറ്റിലും മഴയിലും ബീഹാറിൽ പാലം രണ്ടായി പിളർന്നു; ഒറ്റപ്പെട്ട് നിരവധി ഗ്രാമങ്ങൾ

  ശക്തമായ കാറ്റിലും മഴയിലും ബീഹാറിൽ പാലം രണ്ടായി പിളർന്നു; ഒറ്റപ്പെട്ട് നിരവധി ഗ്രാമങ്ങൾ

  ബിഹാറിന്റ തലസ്ഥാനമായ പാറ്റ്നക്ക് സമീപം ധനപൂർ ടൗണിലുള്ള പിപാ പാലമാണ് തകർന്നത്. സമീപത്തുള്ള ദിയാര എന്ന പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഗതാഗത മാർഗ്ഗമായിരുന്നു ഈ പാലം.

  Bihar_Bridge

  Bihar_Bridge

  • Share this:
   ബീഹാറിൽ ശക്തമായ മഴയിലും കാറ്റിലും പാലം തകർന്ന് രണ്ടായി പിളർന്നു. ബിഹാറിന്റ തലസ്ഥാനമായ പാറ്റ്നക്ക് സമീപം ധനപൂർ ടൗണിലുള്ള പിപാ പാലമാണ് തകർന്നത്. സമീപത്തുള്ള ദിയാര എന്ന പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഗതാഗത മാർഗ്ഗമായിരുന്നു ഈ പാലം. ദിയാരയെ സമീപത്തെ നഗരമായ പറ്റ്നയുമായി ബന്ധിപ്പിച്ചിരുന്നത് ഏക പാലമായിരുന്നു ഇത്. പാലം തകർന്നതോടെ ധനപൂർ - ദിയാര റൂട്ടിലുള്ള ആറ് പഞ്ചായത്തുകളുമായുള്ള ബന്ധം വിച്ചേദിക്കപ്പെട്ടു.

   പാലത്തിൻറെ അറ്റകുറ്റപ്പണികൾ ജൂൺ 1 മുതൽ 7 വരെ നടക്കാനിരിക്കുകയായിരുന്നു എന്ന് ബീഹാർ രാജ്യ പുൽ നിർമ്മാൺ നിഗം ലിമിറ്റഡ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ഖുർഷിദ് പറഞ്ഞു. ഇതിനായി മെയ് 26ന് നോട്ടീസും നൽകിയിരുന്നു. എന്നാൽ ശക്തമായ കാറ്റും മഴയും കാരണം അറ്റകുറ്റപ്പണികൾ തുടങ്ങാനായില്ലെന്നും അദ്ദേഹം പറഞ്ഞു

   ഏക ഗതാഗത മാർഗം അടഞ്ഞതോടെ കഴിഞ്ഞയാഴ്ച യാസ് ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിൽ നാശം വിതച്ചതിന് സമാനമായ അവസ്ഥയാണ് പ്രദേശത്തുള്ളത്. ഇത് ധനപൂർ - ദിയാര പ്രദേശത്തുള്ള ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും സാരമായി ബാധിച്ചു. ബീഹാറിൽ വീശിയടിച്ച ശക്തമായ കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂര തകർന്നു.

   ശക്തമായ മഴയുണ്ടായതോടെ കാത്തിഹാർ ജില്ലാ ആശുപത്രിക്കുള്ളിൽ വെള്ളം കയറി. ഇതോടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും രോഗികളുള്ള വാർഡിൽ വെള്ളം കയറുകയും ചെയ്തു. ഇതിൻറെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ ട്വിറ്ററിലൂടെ പുറത്തുവിട്ടു. യാസ് ചുഴലിക്കാറ്റിന്റെ തുടർച്ചയായി കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിച്ചതാണ് ബീഹാറിൽ ശക്തമായ മഴയും കാറ്റുമുണ്ടാവാൻ കാരണം. യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കെടുതികളിൽ മരിച്ചവർക്ക് നേരത്തെ ബീഹാർ സർക്കാർ 4 ലക്ഷം രൂപയുടെ ധന സഹായം പ്രഖ്യാപിച്ചിരുന്നു.

   പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നാശം വിതച്ച യാസ് ചുഴലിക്കാറ്റിൽ അഞ്ച് പേരാണ് മരിച്ചത്. നിരവധിപ്പേർ ഭവന രഹിതരാവുകയും കോടിക്കണക്കിന് രൂപയുടെ കൃഷി നഷ്ടം ഇതുകാരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആകാശ നിരീക്ഷണം നടത്തിയിരുന്നു. തുടർന്ന് ഒഡീഷക്ക് 500 കോടി രൂപയും പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും ചേർത്ത് 500 കോടി രൂപയുടെയും ധന സഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

   യാസ് ചുഴലിക്കാറ്റ് വീശിയടിച്ച ഒഡീഷയിലെ ബലാസോർ ജില്ലയിൽ മാത്രം 2722 ഗ്രാമങ്ങളിലെ 19 ലക്ഷം ജനങ്ങളാണ് ബാധിക്കപ്പെട്ടതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇവിടെ 219 ലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ വെള്ളം കയറി നാശ നഷ്ടമുണ്ടായി. കൂടാതെ, 4809 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പശ്ചിമ ബംഗാളിൽ പരഗനാസ് ജില്ലയിലാണ് ചുഴലിക്കാറ്റ് കൂടുതൽ നാശം വിതച്ചത്.

   Keywords: Bihar, Rain, Thunderstorm, Bridge, Collapsed, ബീഹാർ, മഴ, കാറ്റ്, പാലം, തകർന്നു
   Published by:Anuraj GR
   First published: