HOME » NEWS » India » BRINDA KARATT ABOUT ME TOO

'സ്ത്രീകളെ ഉപദ്രവിച്ചാൽ എല്ലാക്കാലവും മിണ്ടാതിരിക്കുമെന്ന് കരുതേണ്ട'

Lijin | news18india
Updated: October 11, 2018, 4:43 PM IST
'സ്ത്രീകളെ ഉപദ്രവിച്ചാൽ എല്ലാക്കാലവും മിണ്ടാതിരിക്കുമെന്ന് കരുതേണ്ട'
News 18
  • Share this:
ന്യൂഡൽഹി: അധികാരം ദുരുപയോഗിച്ച് സ്ത്രീകളെ ഉപദ്രവിച്ചാൽ എല്ലാക്കാലവും മിണ്ടാതിരിക്കുമെന്ന് ആരും കരുതേണ്ടെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. ഏഴു വനിതാ മാധ്യമ പ്രവർത്തകർ അക്ബറിനെതിരെ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. മോദി സർക്കാരിലെ മന്ത്രി തന്നെ ഇത്തരം കാര്യങ്ങളിലേർപ്പെട്ടത് ഗൗരവതരമാണെന്നും എംജെ അക്ബർ രാജിവെക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

മീടൂ കുരുക്കില്‍പ്പെട്ട കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചേക്കും

മീ ടൂ കാന്പയിനിലൂടെ ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിന്‍റെ മന്ത്രിസ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ബൃന്ദ കാരാട്ടിന്റെ പ്രതികരണം. അതേസമയം സമാനമായ ആരോപണം നേരിടുന്ന സിപിഎം എംഎൽഎ മുകേഷിനെതിരായ ആരോപണത്തിൽ പരാമർശനമുണ്ടായില്ല.
First published: October 11, 2018, 3:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories