ബ്രിട്ടീഷ് പൗരത്വം: രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍‌ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്

news18
Updated: April 30, 2019, 10:42 AM IST
ബ്രിട്ടീഷ് പൗരത്വം: രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്
രാഹുൽ ഗാന്ധി
  • News18
  • Last Updated: April 30, 2019, 10:42 AM IST
  • Share this:
ന്യൂഡൽഹി : ബ്രിട്ടീഷ് പൗരത്വ പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ  രാഹുൽ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍‌ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ട് മന്ത്രാലയം രാഹുലിന് നോട്ടീസ് അയച്ചിരിക്കുന്നത്. 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം.

Also Read-BIG BREAKING- പുതുവത്സരദിനത്തിൽ കേരളത്തിലും ചാവേറാക്രമണത്തിന് പദ്ധതിയിട്ടു; അറസ്റ്റിലായ റിയാസിന്‍റെ വെളിപ്പെടുത്തൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ രാഹുല്‍ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനിയുടെ രേഖകളിൽ ബ്രിട്ടീഷ് പൗരൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് സ്വാമിയുടെ പരാതി. രാഹുൽ മത്സരിക്കുന്ന അമേഠിയിൽ നിന്നുള്ള സ്വതന്ത്ര്യ സ്ഥാനാർഥിയും സമാന വിഷയത്തില്‍ രാഹുലിനെതിരെ പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് വളരെ വൈകിയാണ് മണ്ഡലത്തിൽ രാഹുലിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചത്.

First published: April 30, 2019, 10:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading